ത്രീ കിങ്‌സ്

| Posted in | Posted on

1മലയാളത്തിലെ പ്രധാന സംവിധായകരില്‍ ഒരാളായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ത്രീ കിംഗ്‌സ് കുറച്ചു ദിവസമായി തീയറ്ററുകളില്‍ വന്നിട്ട്. മലയാള സിനിമയ്ക്ക് ഇന്നേവരെ ഒരു ഹിറ്റ് സമ്മാനിക്കാന്‍ സാധ്യമാവാത്ത ഒരു സംവിധായകനാണ് ഇദ്ദേഹം. പക്ഷേ, എന്തെങ്കിലുമൊക്കെ സാഹസം അങ്ങേര് പടങ്ങളില്‍ കാണിക്കാറുമുണ്ട്. മൂന്നാമതൊരാള്‍ ഒരു ചെറിയ ഉദാഹരണം മാത്രം.
ഒന്നര വര്‍ഷം മുന്‍പിറങ്ങിയ വി.കെ.പിയുടെ 'ഗുലുമാല്‍' ഞരങ്ങി ഓടി രക്ഷപ്പെട്ടു. അത് ഷൂട്ടു ചെയ്യുമ്പോള്‍ ആരംഭിച്ചതാണ് ഈ ത്രീ കിംഗ്‌സ്. മലയാള സിനിമ കുറെ വളിപ്പത്തരങ്ങളുടെ പര്യായമാക്കാന്‍ ശ്രമിക്കുന്നതുപോലുളള ഒരു സിനിമയാണ് ത്രീകിങ്‌സ്. 
രാജകുടുംബത്തിലെ മൂന്നുപേരായ രാം (കുഞ്ചാക്കോ), ഭാസി (ഇന്ദ്രജിത്ത്) പിന്നെ ശങ്കര്‍ (ജയസൂര്യ) ഇവര്‍ മൂവരും കൊട്ടാരം സ്വത്ത് അവനവന്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. യാതൊരു ലോജിക്ക് പോലും ഇതില്‍ വര്‍ക്കൗട്ട് ചെയ്തിട്ടില്ല എന്നത് ചിത്രം കണ്ടപ്പോള്‍ തോന്നി. ഇതിനിടെ കൊട്ടാരത്തിന് അവകാശപ്പെട്ടുവെന്ന് പറയുന്ന ഒരു നിധി തേടി മൂവരും ഓടുന്നു. ഒടുക്കം ഒറിജിനല്‍ നിധി അവരുടെ കയ്യില്‍ തന്നെ എത്തുന്നു.അസഹനീയമായ പല സന്ദര്‍ഭങ്ങളും അരോചകമായ ശബ്ദകോലാഹലങ്ങളും ചിത്രത്തെ ഒരു മോശം അനുഭവമാക്കി. കുറച്ചു സിനിമാ നടന്മാരെയും നടിമാരേയും കുറെ ഇവിടുന്നങ്ങോട്ടും അവിടുന്നിങ്ങോട്ടുമായി ഓടിച്ചാലൊന്നും സിനിമ ആവില്ല വി.കെ.പി. ഇതിനേക്കാള്‍ നല്ലത് അയാളുടെ പണി തന്നെയാണ്. 'ആട്' പിടുത്തം....

Comments (1)

കമെന്റാരില്ലെങ്കിലും സ്ഥിരമായി വായിക്കാറുണ്ട്.
ആശംസകള്‍

Post a Comment