വയലിന്‍

| Posted in | Posted on

3
അപൂര്‍വ്വരാഗത്തിനു ശേഷം സിബി മലയില്‍ അണിയിച്ചൊരുക്കിയ സംഗീതസാന്ദ്രമായ പ്രണയചിത്രം. ആസിഫ് അലി, നിത്യമേനോന്‍ എന്നിവര്‍ നായകനും നായികയുമായ ഈ ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ മനോജ് പിള്ളയാണ്. ബിജിബാലിന്റെ ഗാനങ്ങള്‍ക്ക് റഫീഖ് അഹമ്മദിന്റെ വരികളാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് കോഴിക്കോട്ടുകാരനായ ബിജിത്ത് ബാലയാണ്. 


ബിജിത്ത് സാധാരണ ഒരു പ്രണയ ചിത്രം എന്നതില്‍ കവിഞ്ഞ് സവിശേഷതകള്‍ ഒന്നുമില്ലാത്തൊരു ചിത്രമാണ് വയലിന്‍. അസിഫ് അലി അവതരിപ്പിച്ച എബി എന്ന അനാഥന്‍ റോസ്‌വില്ല എന്നവീട്ടില്‍ താമസത്തിന് എത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. അവിടെയുള്ള എയ്ഞ്ചല്‍ എന്ന പെണ്‍കുട്ടിയുമായി അടുക്കുന്ന എബി നേരിടേണ്ടി വരുന്നത് ഒരു സാധാരണ വില്ലനെയാണ്. എത്രയോ സിനിമകളില്‍ കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും സീനുകളും പ്രക്ഷകനെ മടുപ്പിക്കുന്നു. ആസിഫിന്റെ കൂടുതല്‍ ഫ്ളക്‌സിബിലിറ്റിയുള്ള കഥാപാത്രമാണ് എബി. ഒരു നടന്‍ എന്ന നിലയില്‍ ആസിഫ് കുറച്ചൂടെ മെച്ചപ്പെട്ടുവരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ഓള്‍ ദ ബസ്റ്റിനു ശേഷം അല്‍പ്പം കോമഡി കലര്‍ന്ന ഒരു കഥാപാത്രത്തെ വിജയിപ്പിച്ചെടുക്കാന്‍ ആസിഫിനായിട്ടുണ്ട്.
ഒരു സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയെ കോരിത്തരിപ്പിച്ച ഒരാളാണ് സിബി മലയില്‍. പക്ഷേ, അദ്ദേഹത്തിന്റെ പ്രായമാണോ, അതോ കാഴ്ചപ്പാടാണോ വില്ലന്‍ എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധ്യമാവുന്നില്ല. ആയിരത്തില്‍ ഒരുവന്‍, അപൂര്‍വ്വരാഗം ഇപ്പോള്‍ വയലിന്‍. സിബി മലയിലിന്റെ ഗ്രാഫ് വിറച്ചുവിറച്ചാണിരിക്കുന്നത്. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിലത്തേക്ക് കൂപ്പുകുത്തിയേക്കാം. 


സംഗീത സാന്ദ്രമായ ഒരു ചിത്രം എന്ന നിലയില്‍ ഇതിനെ പരമാവധി മാര്‍ക്ക് ചെയ്യാല്‍ പലര്‍ക്കും സാധ്യമായിട്ടുണ്ട്.
 എന്നാല്‍, ഒരു ഗാനമൊഴിച്ച് മറ്റുള്ളവയൊന്നും അത്രകണ്ട് ഏശിയില്ല എന്നു പറയുകയാവും ഭേദം. എങ്കിലും ഇത്തിരി റൊമാന്റ് മൂഡുള്ള ഏതൊരാള്‍ക്കും വലിയ കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന ഒന്നാണ് വയലിന്‍. ബോക്‌സ്ഓഫീസില്‍ ഈ ചിത്രത്തിന്റെ സ്ഥിതി ഇത്തിരി പരുങ്ങലിലാവും എന്നതിന് തര്‍ക്കമൊന്നുമില്ല.

Comments (3)

അപൂര്‍വരാഗം കണ്ടു ഇറങ്ങിയപ്പോള്‍ സിബിമലയിലിനോടും അസിഫിനോടും സന്തോഷ്‌ ജോഗിയോടും ഒരു ഇഷ്ടം തോന്നിയിരുന്നു . വയലിന്‍ ഒരൂ നല്ല പടം ആണെന്നാണ്‌ കരുതിയത്‌ പ്രതീക്ഷ തെറ്റിയല്ലേ

തലക്കെട്ട് തെറ്റിച്ചെഴുതിയത് മനപൂര്‍വ്വമാണോ?

വലയിൻ??!!

Post a Comment