നോട്ടി പ്രൊഫസര്‍
| Posted in | Posted on
0

ഹരിനാരായണന്‍ എന്ന യുവ സംവിധായകന്‍റെ തുടര്‍ച്ചയായ രണ്ടാം ചിത്രമാണ് നോട്ടി പ്രൊഫസര്‍. ബാബുരാജിന്‍റെ തൂലികയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജിത് മേനോനാണ്. മലയാള പ്രേക്ഷകരുടെ കുന്നായ്മകള്‍, ചാപല്യങ്ങള്‍ ഒരു പ്രൊഫസര്‍ എന്ന കഥാപാത്രത്തിലൂടെ വരച്ചുകാണിക്കാനുള്ള ശ്രമമാണ് ബാബുരാജ് നോട്ടി പ്രൊഫസര്‍ എന്ന ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്.
മലയാള സിനിമയുടെ സൂപ്പര്‍ ഹിറ്റുകളിലൊന്നും നോട്ടി പ്രൊഫസര്‍ സ്ഥാനം പിടിക്കില്ലെന്ന് ഉറപ്പാണ്. എങ്കിലും മറ്റു സിനിമകളില്‍ ക്യാറക്ടര്‍ റോളുകള്‍, പ്രത്യേകിച്ച് ഹാസ്യം കലര്‍ന്നത്, അവതരിപ്പിച്ച് കയ്യടി വാങ്ങിക്കുന്ന ബാബുരാജിന് ഈ ചിത്രത്തില്‍ വേണ്ടവിധത്തില്‍ തിളങ്ങാനായില്ലെന്നത് മറ്റൊരു പരമാര്‍ഥമാണ്. ആവറേജ് ആയ ഈ ചിത്രത്തില്‍ നല്ലൊരു കഥാതന്തു ഇല്ലാതെ പോയതും ചിത്രത്തിന്‍റെ ദയനീയ പരാജയമായി കണക്കാക്കാം.
ചിത്രത്തില്‍ ബാബുരാജിന്‍റെ നായികയായി എത്തിയിരിക്കുന്നത് ലക്ഷ്മി ഗോപാലസ്വാമിയാണ്. നല്ല രീതിയില്‍ തന്‍റെ കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ ലക്ഷ്മിക്കായി. സിനിമാ നടിയായിരുന്ന തനി വീട്ടമ്മയായി അവര്‍ സിനിമയില്‍ ശോഭിച്ചു. ബാബുരാജിന്‍റെ കൂട്ടുകാരന്‍ അമേരിക്കന്‍ അച്ചായനായി ഇന്നസെന്റ് തിളങ്ങി. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ ടിനി ടോം, ലെന തുടങ്ങിയവരും സാമാന്യം നല്ല രീതിയില്‍ അവരുടെ റോള്‍ ഭംഗിയായി ചെയ്തു. ക്വാളിറ്റിയില്‍ ഇത്തിരി പുറകിലാണെങ്കിലും ചിത്രം ആവറേജ് എന്ന രീതിയില്‍ മുന്നോട്ടു പോവുന്നു.
Comments (0)
Post a Comment