ഡയമണ്ട് നെക്‌ലേസ്

| Posted in | Posted on

0ലാല്‍ജോസും പി.വി. പ്രദീപും ചേര്‍ന്നവതരിപ്പിച്ച ഡയമണ്ട് നെക്‌ലേസ് തീയറ്ററുകളില്‍ സാമാന്യം നല്ല അഭിപ്രായത്തോടെ ഓടുന്നു. സാധാരണ പതിവ് ശൈലിയില്‍ നിന്നും വേറിട്ട്, തനതായ ന്യൂ ജനറേഷന്‍ രീതിയിലേക്കുള്ള ലാല്‍ജോസ് എന്ന സംവിധായകന്റെ കന്നിപ്രവേശമായി ഈ ചിത്രത്തെ നമുക്ക് വിലയിരുത്താം. അതിനു വേണ്ടിയാവണം സമീര്‍ താഹിര്‍ എന്ന ന്യൂ ജനറേഷന്‍ ക്യാമറമാനെ ലാല്‍ജോസ് കൂട്ടുപിടിച്ചത് എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.പൂര്‍ണ്ണമായും ദുബായി കേന്ദ്രീകരിച്ച് ചിത്രീകരിച്ച, ഡയമണ്ട് നെക്‌ലേസില്‍ ഫഹദ് ഫാസില്‍ ഒരിക്കല്‍ക്കൂടി തന്റെ ടിപ്പിക്കല്‍ ക്യാറക്ടറില്‍ തിളങ്ങി നിന്നു എന്നത് വസ്തവമാണ്. ഒട്ടും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങുകള്‍ ഇല്ലാത്ത ഒരു ഡോക്ടറെയാണ് ഫഹദ് ജീവന്‍ നല്‍കിയത്. സാമാന്യം ഭേദപ്പെട്ട് അദ്ദേഹം അതു നന്നായി ചെയ്തു. 


ചിത്രത്തില്‍ ഫഹദിനെകൂടാതെ സംവൃത സുനില്‍ ഒരു പ്രധാന കഥാപാത്രമായി മാറുന്നു. മായ എന്ന ഒരു മോഡേല്‍ ഫാഷന്‍ ഡിസൈനായി സംവൃത നാന്നായി ചെയ്തിരിക്കുന്നു. അതുകൂടെ തമിഴ് നടിയായ ഗൗതമി നായര്‍ ചിത്രത്തിലെ കുറേ ഭാഗത്ത് ഹീറോയിന്‍ ആവുന്നു.


ചിത്രത്തില്‍ അനുശ്രീ എന്ന കഥാപാത്രം ചെയ്ത രാജശ്രീ വളരെ നന്നായി തന്റെ കഥാപാത്രത്തെ ചെയ്തു എന്നത് എടുത്തു പറയേണ്ടുന്ന ഘടകമാണ്. ഒന്നു ശ്രമിച്ചാല്‍ മലയാളത്തില്‍ മുന്‍നിര ശാലീന നായികമാരുടെ ഗണത്തിലേക്ക് രാജശ്രീ കയറി വന്നേക്കാം. ചിത്രത്തില്‍ ശ്രീനിവാസന്‍ വെറുതെ ഒരു കഥാപാത്രമായി നില്‍ക്കുന്നു. ക്ലൈമാക്‌സ് സീനില്‍ നമ്മുടെ പ്രധാന കഥാപാത്രത്തിനെ അവിശ്വനീയമാം വിധം സഹായിക്കാന്‍ ഒരുമ്പിട്ട ആ കഥാപാത്രം വലീയ കോണ്‍ട്രിബ്യൂഷനൊന്നുമില്ലാതെ പോയി.മണിയന്‍പിള്ളരാജു, ജഗതിശ്രീകുമാര്‍, ഗുരുവായൂര്‍ ശിവജി, മൊയ്തീന്‍കോയ, മിഥുന്‍ രമേഷ് തുടങ്ങിയ നിരവധി മറ്റു കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ എഴുത്തുപുര കയ്യടിക്കിയിരിക്കുന്നത്. നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ഇക്ബാലിന്റെ മറ്റൊരു ചിത്രമാണ് ഡയമണ്ട് നെക്‌ലേസ്. വിദ്യാസാഗറിന്റെ മനോഹരമായ ഒന്നുരണ്ടു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.ചിത്രത്തിന്റെ സൂപ്പര്‍ ക്ലൈമാക്‌സ് ഒരിക്കലും സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമായിരുന്നില്ല. തന്റെ പ്രിയതമന് വേണ്ടി കോടി വിലയുള്ള ഡയയമണ്ട് നെക്‌ലേസ് വലിച്ചെറിയാന്‍ ഒരിക്കലും തികച്ചും സാധാരണക്കാരിയായ വീട്ടമ്മ തയ്യാറാവില്ല. ഏറിവന്നാല്‍ അതൂരി കയ്യില്‍ കൊടുക്കുമായിരിക്കും. ഇതിപ്പോള്‍ കടന്ന കയ്യായിപ്പോയി. പോരാത്തതിന് ചില ഭാഗങ്ങളില്‍ ജോയ് ആലുക്കാസിന്റെ പരസ്യമായി ചിത്രം കൂപ്പുകുത്തി. ലാല്‍ജോസ് എന്ന മുന്‍നിര സംവിധായകന്‍ ഇത്തരത്തില്‍ നിലവാരത്താഴ്ചയിലേക്ക് എത്തിയെന്നുപോലും പ്രതീക്ഷിക്കുവാനാകുന്നില്ല.
Comments (0)

Post a Comment