മായാമോഹിനി

| Posted in | Posted on

1


പി.സുകുമാറും, ദിലീപിന്‍റെ അളിയനായ മധുവാര്യരും ചേര്‍ന്നാണ് മായാമോഹിനി ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ക്ക് ഇടയ്ക്ക് എങ്ങനെയാ...എന്തിനാ കയ്യടിക്കേണ്ടത് എന്നറിയില്ല എന്ന അവസ്ഥയ്ക്കൊരു ഉദാഹരണമാണ് മായാമോഹിനി. വാസ്തവത്തില്‍ ഈ ചിത്രത്തിന് മറ്റു ദിലീപ് ചിത്രങ്ങളെ അപേക്ഷിച്ച് നിലവാരം കുറവാണ്. പക്ഷേ, നല്ല സമയം, നല്ല മാര്‍ക്കറ്റിങ് എന്നിവ സഹായിച്ച്, അത്യാവശ്യം ജനത്തിരക്കുണ്ട്. ചിത്രം നന്നായില്ലെങ്കിലും കയ്യടികിട്ടുമെന്ന് ഇതോടെ സിനിമാക്കാര്‍ക്ക് ബോധ്യമായിക്കാണും.


കളര്‍ ഫാക്ടറിയുടെ ബാനറില്‍ മധുവും പി.സുകുമാറും ചേര്‍ന്നൊരുക്കിയ ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജോസ് തോമസ് ആണ്. തിരക്കഥയാണേല്‍ ദിലീപിന്‍റെ ജീവനാഡികളായ ഉദയകൃഷ്ണനും സിബി.കെ. തോമസും. വാസ്തവത്തില്‍ ദിലീപ്  എന്ന് ഈ രണ്ടുപേരെ ഒഴിവാക്കുന്നോ, അന്നൊക്കെ സാമാന്യം നല്ല ചിത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് എന്നത് മറ്റൊരു സത്യം മാത്രം. അനില്‍ നായരുടെ ഛായാഗ്രഹണം ബേണി ഇഗ്നേഷ്യസിന്റെ സംഗീതം എന്നിവയൊക്കെ ചേര്‍ന്ന് വന്‍കിട ബഡ്ജറ്റില്‍ നിര്‍മ്മിച്ച മായാമോഹിനിക്ക് മൂന്നുകോടിയോളം സാറ്റലൈറ്റ് വന്നു എന്നാണ് സംസാരം.


പതിവുപോലെ, ബാബുരാജും, ബിജുമേനോനും അരങ്ങുവാണു. തീയറ്ററില്‍ ദിലീപിനെ കാണിക്കുമ്പോള്‍ കിട്ടുന്നതിന്റെ മൂന്നിരട്ടി കൈയ്യടി ബിജുമേനോന്‍ കരസ്ഥമാക്കുന്നുണ്ട്. ഒരുപക്ഷേ, അടുത്ത സൂപ്പര്‍സ്റ്റാറായി ബിജുമേനോന്‍ ഉയര്‍ന്നുവരാന്‍ വരെ സാധ്യത കാണുന്നു.


ബാബുരാജ് സമീപകാലത്ത് മലയാളസിനിമയിലെ ഇതിഹാസമായി ഉയര്‍ന്നുവന്ന താരമാണ്. അതോടെ സുരാജ് വെഞ്ഞാറമൂട് എന്ന അറുബോറന്‍ കഥാപാത്രത്തിന് കുറച്ചൊക്കെ ആശ്വാസം ലഭിച്ചു എന്നത് മറ്റൊരു സത്യം. ചിത്രത്തില്‍ പതിവില്‍ കവിഞ്ഞ് ഒന്നുമില്ല. ദിലീപിന്‍റെ പ്രച്ഛന്നവേഷം കൊള്ളാം. പക്ഷേ, സിനിമയുടെ കഥ വളരെ വീക്ക്.  പിന്നെ കുറെ വളിപ്പത്തരം കണ്ടിരിക്കാമെങ്കില്‍ സിനിമയ്ക്ക് ഇടിച്ചു കയറാം. പാവം പ്രേക്ഷകര്‍ മറ്റൊരു അവ്വൈഷണ്‍മുഖി പ്രതീക്ഷിച്ച് പോയിട്ട് ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന തിരിച്ചറിവോടെയാണ് തീയറ്റര്‍ വിടുന്നത്.

Comments (1)

ദിലീപിനെക്കാള്‍ കഴിവുള്ള നടനാണ്‌ ബിജു മേനോന്‍... ചിറിയ റോള്‍ ആണെങ്കില്‍ കൂടിയും എപ്പോഴും ആ കഥാപാത്രം ബിജു മേനോന്‍ വിജയിപ്പിക്കാരുണ്ട്. ദിലീപിന്റെ വന്ന അവസരത്തില്‍ ഉണ്ടായിരുന്ന അഭിനയം ഇപ്പോള്‍ ഇല്ല എന്ന്‌ അദ്ദേഹത്തിന്റെ ചില പടങ്ങള്‍ കാണുമ്പോള്‍ തോന്നി പോകാറുണ്ട്.

Post a Comment