ബാച്ചിലര്‍ പാര്‍ട്ടി

| Posted in | Posted on

0

അമല്‍ നീരദ് അണിയിച്ചൊരുക്കിയ ബാച്ചിലര്‍ പാര്‍ട്ടി തീയറ്ററുകളില്‍ വലിയ പ്രകമ്പനങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ലെന്നു വേണം പറയാന്‍. ഗുണ്ടാ ഗ്യാങ്ങുകളുടെ വിളയാട്ടം പശ്ചാത്തലമാക്കി, സന്തോഷ് എച്ചിക്കാനം, ഉണ്ണി ആര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ പിറന്ന ബാച്ചിലര്‍ പാര്‍ട്ടി ഒന്നാം പകുതിവരെ വലിയ കുഴപ്പമില്ലാതെ തട്ടലും മുട്ടലുമായി പോയി. 
പക്ഷേ, പിന്നീട് ചിത്രം പൂര്‍ണമായും വഴിപിഴച്ചു എന്നു പറയുകയാവും നല്ലത്.  സംവിധാനവും ക്യാമറ ചലിപ്പിച്ചതും പ്രൊഡ്യൂസ് ചെയ്തതും അമല്‍ നീരദ് തന്നെയാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ ഫ്രെയിമുകള്‍ ഭംഗിയുണ്ടെങ്കില്‍ പോലും കഥാംശത്തിലും സംവിധാനത്തിലും പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് സാരം.റഹ്മാന്‍, ഇന്ദ്രജിത്ത്, ആസിഫ്അലി, നിത്യമേനോന്‍, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയ താരനിര തിങ്ങിനിറച്ച പടമായിരുന്നു ബാച്ചിലര്‍ പാര്‍ട്ടി. ഓരോ  വ്യക്തിയും ചെയ്ത കഥാപാത്രങ്ങള്‍ ഒന്നിനൊന്നു മികവു പുലര്‍ത്തിയെങ്കിലും കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തതയാര്‍ന്ന രൂപഭംഗി നല്‍കുവാനായെങ്കിലും, ചിത്രത്തില്‍ അതു നിലനിര്‍ത്താന്‍ അമലിന് സാധിച്ചില്ല.
രാഹുല്‍രാജിന്‍റെ സംഗീതം കൂടുതലായൊന്നും ഏശിയില്ലെന്നതാണ് വാസ്തവം. പൃഥ്വിരാജിന്‍റെ  കീഴിലുള്ള ആഗസ്ത് റിലീസ് വിതരണത്തിനെടുത്തതു കാരണമാവാം ചിത്രത്തില്‍ രണ്ടു സീനുകളില്‍ മാത്രമായി പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടത്. വാസ്തവത്തില്‍ അത് അറുബോറായാണ് പ്രേക്ഷകന് അനുഭവപ്പെട്ടത്.

എന്തുതന്നെ ആയാലും, വന്‍ സാമ്പത്തിക പരാജയം ബാച്ചിലര്‍ പാര്‍ട്ടി നേരിടുമെന്നതിന് മറ്റൊരു വാദഗതിയില്ലെന്നു വേണം പറയാന്‍. എല്ലാവരും പറയുന്നതുപോലെ സാറ്റലൈറ്റ് എന്ന പിച്ചക്കാശുകൊണ്ട് തല്‍ക്കാലം അമല്‍നീരദിന് തൃപ്തിപ്പെടേണ്ടി വന്നേക്കും.Comments (0)

Post a Comment