പേരിനൊരു മകന്‍
| Posted in സിനിമ | Posted on
0
വിനു ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ യുവ നടനായ ഭഗത് മാനുവലാണ് നായകന്‍. സുരാുജ് വെഞ്ഞാറമൂട്, ടിനി ടോം, വിനീത്കുമാര്‍, പി. ശ്രീകുമാര്‍, കെ.പി.എ.സി. ലളിത, വിനയപ്രസാദ്, എന്നിവര്‍ക്കൊപ്പം ശരണ്യ മോഹനാണ് നായികയായി വരുന്നത്. ഇന്നസെന്റ് പതിവുപോലെ ഒരച്ഛനെ അവതരിപ്പിക്കുന്നു.
സാധാരണ കുടുംബ ചിത്രമായി ഇതിനെ വിശേഷിപ്പിക്കുന്നു. വലീയ സംഭവങ്ങളൊന്നുമില്ലാതെ ഒരു കുടുംബത്തിന്റെ കഥ പറയുന്നു. തനിക്ക് എടുത്താല്‍ പൊന്താത്ത കഥാപാത്രം ഭഗത് ചെയതതായി നമുക്ക് ഫീല്‍ ചെയ്യും. എന്നാല്‍ ചിത്രത്തില്‍ ടിനി ടോം ചെയ്ത കഥാപാത്രം വളരെ വ്യത്യസ്ഥമായതായിരുന്നു. എന്നും ഒരു കുഞ്ഞിനെ എടുത്ത്, തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന കുഴിമടിയനായ കഥാപാത്രം ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
പതിവ് വളിപ്പത്തരങ്ങള്‍ കാണിക്കാതെ സുരാജ് വെഞ്ഞാറമൂട് ഒരു സീരിയസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന് യാതൊരു പുതുമയുമില്ല എന്നതാണ് ഏറ്റവും എടുത്തു പറയേണ്ടുന്ന വസ്തുത. ഏതെങ്കിലും ഒരു വശത്ത് പുതുമ കലര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കേണ്ടിയിരുന്നു.
ആനന്ദ് ബാലകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബേണി ഇഗ്‌നേഷ്യസ് സംഗീതം പകര്‍ന്നിരിക്കുന്നു.
Comments (0)
Post a Comment