ഇവന്‍ മേഘരൂപന്‍
| Posted in സിനിമ | Posted on
0
മലയാളത്തിന്റെ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തിന്റെ അംശം സ്വാധീനിച്ച് എഴുത്തുകാരനായ പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇവന്‍ മേഘരൂപന്‍. പി.ബാലചന്ദ്രന്റെ തിരക്കഥയ്ക്ക് അനുയോജ്യമായി ക്യാമറ ചലിപ്പിച്ചത് രാജീവ് രവിയാണ്.
സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി, പ്രേത്യക ഒഴുക്കോടെയാണ് ഇവന്‍ മേഘരൂപന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ചിത്രത്തില്‍ പി.കുഞ്ഞിരാമന്‍ നായര്‍ എന്നു വിശേഷിപ്പിക്കുന്ന കവിയായി പ്രകാശ് ബാരെ അഭിനയിച്ചിരിക്കുന്നു.
നല്ല സിനിമകളുടെ വക്താവായ പ്രകാശ് ബാരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായ ഒരു കഥാപാത്രമായി ഇതിനെ വിശേഷിപ്പിക്കാം. അതീവ ശ്രദ്ധയോടെ തന്നെ ചിത്രത്തിന്റെ ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ ഓരോ ചാഞ്ചാട്ടവും, യാഥാര്‍ത്ഥ്യവും പൊലിമ നഷ്ടപ്പെടാതെ ചിത്രീകരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ശരതിന്റെ സംഗീതം എടുത്തു പറയേണ്ടുന്ന ഘടകം തന്നെയാണ്. മനോഹരമായ സംഗീതമാണ് ഇവന്‍ മേഘരൂപനില്‍. പ്രകാശ് ബാരെയുടെ കാമുകിമാരും ഭാര്യമാരുമായി പത്മപ്രീയ, ശ്വേതാ മേനോന്‍, രമ്യാ നമ്പീശന്‍, അനുമോള്‍ തുടങ്ങിയവര്‍ എത്തുന്നു.
അതോടൊപ്പം മികച്ച നാടക നടിയായ സുരഭിയും ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്നു. കാവ്യാത്മകമായി ചിത്രത്തിനെ അവതരിപ്പിക്കുന്നതില്‍ പി. ബാലചന്ദ്രന്‍ വിജയിച്ചു എന്നതു തന്നെ, ഈ ചിത്രത്തിനെ മറ്റു ചിത്രങ്ങളില്‍ നിന്നും വേറിട്ടു നിറുത്തുന്നു.
Comments (0)
Post a Comment