സിനിമാ കമ്പനി
| Posted in സിനിമ | Posted on
0
കുറെ നാളുകള്‍ക്ക് മുന്‍പേ, കേരളത്തിലുടനീളം നഗരങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സിനിമാ കമ്പനി എന്ന പുതീയ ചിത്രത്തിലേക്ക് യുവാക്കളെ ആവശ്യമുണ്ട്. അത്തരത്തില്‍ യുവാക്കളെ കണ്ടെത്തി, പാപ്പി അപ്പച്ചാ എന്ന ചിത്രത്തിനു ശേഷം മാമാസ് എന്ന യുവ സംവിധായകന്‍ ഫരീദ് ഖാന്‍ എന്ന പ്രൊഡ്യൂസര്‍ക്ക് വേണ്ടി ചെയ്ത ചിത്രമാണ് സിനിമാ കമ്പനി.
ബാസില്‍, സഞ്ചീവ്, ശ്രുതി, ബദരി, സനം നിതിന്‍ എന്നീ പുതുമുഖ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ മാത്രം കാണുകയും, സിനിമ മാത്രം എന്നും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന 'സിനിമാ കമ്പനി' എന്നു പേരുള്ള ഒരു കോളേജ് ഗ്യാങ് ഭാവിയില്‍ സിനിമ പിടിക്കുന്നതാണ് സിനിമാ കമ്പനി എന്ന ചിത്രം. ചിത്രത്തില്‍ ബാബുരാജ്, ലാലു അലക്‌സ് എന്നിവരും വളരെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അല്‍ഫോണ്‍സാണ്. ജിബു ജേക്കബിന്റെ ക്യാമറയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ശ്രീകുമാര്‍ നായരാണ്. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ട ഒരു ചിത്രമാണ്. ന്യൂ ജനറേഷന്‍ മലയാളം സിനിമകളുടെ വിജയത്തിനിടയില്‍ വാസ്തവത്തില്‍ സിനിമാ കമ്പനി തകര്‍ന്നടിഞ്ഞു എന്നു പറയുകയാവും നല്ലത്. കഥാതന്തുവില്‍ പുതുമകളൊന്നുമില്ല. ഡയറക്ഷനിലും എടുത്തുപറയാനൊന്നുമില്ല. അഭിനയിച്ച പുതുമുഖങ്ങള്‍ സാമാന്യം തരക്കേടില്ലാതെ ചെയ്തു എന്നൊതൊഴിച്ചാല്‍ ഈ ചിത്രം പരിപൂര്‍ണ്ണമായും ഒരു പരാജയമായി കണക്കാക്കാവുന്നതാണ്.
ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നതിനെക്കുറിച്ച് മലയാളികള്‍ക്ക് ഇപ്പോള്‍ നവീന പ്രതീക്ഷകളാണ്. ഇപ്പോഴവര്‍ക്ക് നായകനോ, നായികയോ ഒന്നും പ്രശ്‌നമല്ല. അവര്‍ കുറച്ചൂടെ വ്യത്യസ്ഥമായ കഥകള്‍ക്കും, അവതരണ രീതികളിലേക്കും തിരിഞ്ഞു വരുന്നു. അതുകൊണ്ടു തന്നെ തീയറ്ററുകളിലും മുന്‍പത്തേക്കാള്‍ കുറച്ചൂടെ സിനിമാ പ്രേമികള്‍ കൂടിയതായി തോന്നുന്നു. വരുംകാലം എന്തായിരിക്കും ? കണ്ടു തന്നെ അറിയാം.
Comments (0)
Post a Comment