ബെസ്റ്റ് ആക്ടര്‍ (10.12.2010)
| Posted in ബെസ്റ്റ് ആക്ടര്‍ (10.12.2010) | Posted on
0
ബെസ്റ്റ് ആക്ടര്‍
2010 വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കേ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടര്‍ മലയാളി പ്രേക്ഷകന്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സമീപകാലങ്ങളില്‍ ആവറേജ് എന്ന അഭിപ്രായം നേടിയ ചുരുക്കം സിനിമികളില്‍ ഒന്നായി മാറി 'ബെസ്റ്റ് ആക്ടര്‍'.
തന്റെ ആദ്യസിനിമിയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ, പ്രത്യേകിച്ച് മലയാളി കുടുംബപ്രേക്ഷകരുടെ മനംകവരുക എന്നതില്‍ കവിഞ്ഞ് മറ്റൊരു ഭാഗ്യം ഇല്ലെന്ന് തന്നെ പറയാം. ഫോട്ടോഗ്രാഫറായി വനിതയുടെ കവര്‍പേജുകളില്‍ സുന്ദരിമാരെയും സുന്ദരന്മാരേയും ജീവനില്ലാത്ത ഫ്രയിമുകളില്‍ തന്റെ കലയുടെ സാക്ഷാത്കാരത്തെ തളിച്ചിടുമ്പോഴും മാര്‍ട്ടിന്‍ പ്രാക്കാട്ട്, തന്റെ ജീവനുള്ള, ആത്മാവുള്ള സിനിമ വെള്ളിത്തിരയില്‍ വിജയം സമ്മാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.
ഒരുപുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ തികച്ചും പുതുമുഖമാണ് മാര്‍ട്ടിന്‍. മീഡിയരംഗത്ത് പറയത്തക്ക സവിശേഷതകളോ, നേട്ടങ്ങളോ ഇല്ലാത്തവന്‍. ഒറ്റയ്ക്ക് പടവെട്ടി ജയിച്ചവന്‍. തന്റെ സുഹൃത്തിന്റെ ചലച്ചിത്രത്തില്‍ ഒരു കൊച്ചുറൊള്‍ ചെയ്തുകൊണ്ടാണ് മാര്‍ട്ടിന്‍ വാസ്തവത്തില്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട്, മമ്മൂട്ടിയെന്ന അതുല്യപ്രതിഭ മാര്‍ട്ടിന്റെ 'മോഹന്‍' എന്ന സാധാരണ സ്‌കൂള്‍ വാധ്യാര്‍ എന്ന കഥാപാത്രത്തോട് കാണിച്ച മമതയും.
ഏതൊരു സാധരണക്കാരന്റെയും സ്വപ്‌നമാണ് ഒരു സിനിമയില്‍ അഭിനയിക്കുക എന്നത്. അതിപ്പോള്‍ അഭിനയിക്കാന്‍ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും പലരുടെയും മനസ്സില്‍ അവന്‍ ഒരു സ്വപ്‌നമായി ഒളിഞ്ഞിരിപ്പുണ്ട്. അതാണ് മാര്‍ട്ടിന്‍ മമ്മൂട്ടിയിലൂടെ മോഹന്‍ എന്ന കഥാപാത്രമാക്കി പ്രേക്ഷകരുടെ മുന്നിലേക്ക് നിരത്തിയത്.
മെഗാസ്റ്റാറായി നില്‍ക്കുന്ന മമ്മൂട്ടി, ഇത്തരത്തില്‍ ചാന്‍സ് ചോദിച്ചുവരുന്ന ഒരു സാധാരണക്കാരന്റെ വേഷത്തിന് തയ്യാറായി എന്നതു തന്നെ ആ വലീയ നടന്റെ മഹത്വം തെളിയിക്കുന്നു. അതും സിനിമയുമായി ഒരു ഗന്ധവുമില്ലാത്ത തികച്ചും പുതുമുഖ സംവിധായകന്‍ ആയിട്ടുപോലും. ഇന്നത്തെ പല യുവനടന്മാരും പാഠപുസ്തമാക്കേണ്ടുന്ന വ്യക്തിത്വമാണ് മമ്മൂട്ടി.
തന്മയിത്വത്തോടെ, മലയാളിത്തമോടെ മമ്മൂട്ടിയുടെ ഭാര്യയായി വേഷമിട്ട ശ്രുതി രാമകൃഷ്ണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കൂട്ടത്തില്‍ മലയാളി കുടുംബപ്രേക്ഷകര്‍ കൈനീട്ടി സ്വീകരിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു നടിയായി ശ്രുതിയെ വിശേഷിപ്പിക്കാം. നടി കന്നടത്തില്‍ നിന്നാണോ, തെലുങ്കില്‍ നിന്നാണോ എന്നൊന്നും മലയാളികള്‍ നോക്കാറില്ല. എങ്കിലും തന്റെ അന്യഭാഷാ ചിത്രങ്ങളില്‍ മികച്ച ഒരു ഏടായി കന്നടി നടികൂടിയായ ശ്രുതിക്ക് ഇതിനെ കാണാം.
അഭിനയത്തികവുകളില്‍ നിരവധിതവണ മാറ്റുരച്ച് തെളിയിക്കപ്പെട്ട ലാലും, നെടുമുടിവേണുവും തങ്ങളുടെ റോള്‍ അടിത്തറയിട്ട് ഉറപ്പിച്ച നിലയിലായിരുന്നു അഭിനയിച്ചത്. കൂട്ടത്തില്‍ സലീംകുമാറിന്റെയും, വിനായകന്റെയും സംഭവാനകളും എടുത്തു പറയത്തക്കതാണ്. കൂടാതെ, ലാല്‍ജോസ്, ശ്രീനിവാസന്‍, ബ്ലെസ്സി, രഞ്ജിത്ത് തുടങ്ങിയ നിരവധി സംവിധായകര്‍ തികച്ചും സംവിധയകരുടെ റോള്‍ തന്നെ സിനിമയില്‍ ചെയ്തു.
ആന്റോജോസഫും, നൗഷാദും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ബിജിബാല്‍ ആണ്. ശങ്കര്‍ മഹാദേവന്റെ ശബ്ദത്തിലുള്ള ഗാനങ്ങള്‍ മികച്ചവയാണ്. സാമാന്യം നല്ല അഭിപ്രായം നേടിയ ബെസ്റ്റ് ആക്ടര്‍, ഭേതപ്പെട്ട വിജയം നേടിയ ചിത്രമായി നമുക്ക് കണക്കാക്കാം.
Comments (0)
Post a Comment