മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഒ
| Posted in | Posted on
0
മലയാള സിനിമയില്‍ പേരിനൊരു സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിമാറി മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന ഈ ചിത്രം. നവാഗതനായ കുമാര്‍ നന്ദ അണിയിച്ചൊരുക്കിയ ഈ കുടുംബചിത്രം എന്തായാലും പ്രേക്ഷകനെ ഒരു രീതിയിലും രസിപ്പിക്കുവാനുള്ള സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. ചിത്രം പുറത്തിറങ്ങി ആദ്യ ഷോ കഴിഞ്ഞതോടെ ആളുകള്‍ പാടെ കൈയ്യൊഴിഞ്ഞ ചിത്രമാണ് മുല്ലശ്ശേരി മാധവന്‍കുട്ടി പി.ഒ. പിഴച്ചത് സംവിധായകനോ, പ്രൊഡ്യൂസര്‍ക്കോ ഇനി കാണാനെത്തിയ പ്രേക്ഷകനോ..?
മലയാള സിനിമയില്‍ മാധവന്മാര്‍ ഒരുപാട് കാശ് വാരിക്കൂട്ടിയവരാണ്. ഏകലവ്യനിലെ മാധവന്‍, മീശമാധവനിലെ മാധവന്‍, അങ്ങിനെ ഒരുപാട് മാധവന്‍ കഥാപാത്രങ്ങള്‍ മലയാളസിനിമ ഹിറ്റുകളായി മാറിയിരിക്കുന്നു. പക്ഷേ, ഈ മാധവന് ഒന്നും സാധ്യമായില്ല. ബ്യൂട്ടിഫുള്‍, കോക്‌ടെയില്‍, ട്രാഫിക് എന്നിവയിലൊക്കെ പ്രത്യേകതയുള്ള (ഒരേ സ്റ്റഫിലുള്ള) കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അനൂപ് മേനോന്‍റെ കഴിവ് ഇത്രയേ ഉള്ളൂ എന്ന് തെളിയിച്ച സിനിമയാണ് മുല്ലശ്ശേരി. അതോടൊപ്പം മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ റേയ്ഞ്ചു മനസ്സിലാക്കാനും പഠിക്കാനും അനൂപ് ഇനിയും കുറെ ക്ലാസുകളില്‍ കൂടി ചെന്നിരുന്നാലേ മതിയാവൂ എന്ന് കൂടി മനസ്സിലാക്കാവുന്ന ചിത്രമാണ് മുല്ലശ്ശേരിമാധവന്‍ കുട്ടി.
ചിത്രത്തിന്റെ പശ്ചാത്തലവും സംഗീതവും ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. ബ്യൂട്ടിഫുളിലും, മറ്റു സിനിമകളിലും അദ്ദേഹം കാണിച്ച പാടവം ഇവിടെ വിലപ്പോയില്ലെന്നുവേണം പറയാന്‍. പ്രത്യേകിച്ച് വളരെ മോശം പശ്ചാത്തല സംഗീതമായിരുന്നു എന്നുപറയാം.
കെ.എസ്. ചന്ദ്രനും സാം വര്‍ഗീസും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം പ്രേക്ഷകര്‍ വെറുതെ കണ്ടിരിക്കുന്നു. ഇറങ്ങിപ്പോവുമ്പോള്‍ മുറുമുറുത്താണ് പോവുന്നത് എന്നു മാത്രം. സിനിമയ്ക്കുള്ളിലെ സിനിമയായിട്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നമ്മുടെ നല്ലനടപ്പുകാരന്‍ മുല്ലശ്ശേരിക്കാരന്‍ ഒരു സുപ്രഭാതത്തില്‍ സിനിമ നിര്‍മ്മാതാവാകുന്നു. പക്ഷേ, ഒരു തരത്തിലും തനിക്ക് ചേരാത്ത കഥാപാത്രമായി മാധവന്‍ കുട്ടി അനൂപ് മേനോനില്‍ സ്റ്റിക്ക് ചെയ്തു പോയി. ചിത്രത്തിന്‍റെ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷത അതിലെ നായികയായിരുന്നു. നൂറു ശതമാനം വെയ്സ്റ്റായ കഥാപാത്രവും ആര്‍ട്ടിസ്റ്റും.
Comments (0)
Post a Comment