ഞാനും എന്‍റെ ഫാമിലിയും
| Posted in | Posted on
0
സെവന്‍ ആര്‍ട്‌സിന്‍റെ ബാനറില്‍ ജി.പി. വിജയകുമാറിന് വേണ്ടി കെ.കെ. രാജീവ് എന്ന പ്രഗത്ഭ സീരിയല്‍ സംവിധായകന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഞാനും എന്‍റെ ഫാമിലിയും.
ഒരു സീരിയല്‍ സംവിധായകനായതുകൊണ്ടു മാത്രമാണ് കെ.കെ. രാജീവിന് ഇത്രയും കാലം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കേണ്ടി വന്നത് എന്നത് ഒരു നഗ്നസത്യം മാത്രം. ഒരു മമ്മൂട്ടി ചിത്രമായിരുന്നു അദ്ദേഹം സ്വപ്‌നം കണ്ടത്. പക്ഷേ, എന്തുകൊണ്ടോ, അതൊന്നും ശരിയായില്ല. ഒടുക്കം കെ.കെ.രാജീവിന്‍റെ വണ്ടിയില്‍ കയറിയത് ജയറാമാണ്. പക്ഷേ, ആ വണ്ടി ഇടിച്ച് ക്രാഷ് ചെയ്താണ് നിന്നത് എന്നു മാത്രം.
സീരിയലുകളില്‍ പ്രധാനമായും രണ്ട് സെക്ഷനുകളാണ് ഉള്ളത്. ഒന്ന് അമ്മായിയമ്മപ്പോര്. അല്ലെങ്കില്‍ അവിഹിതഗര്‍ഭം. ഇതുരണ്ടുമല്ലാത്ത ഒന്നും നമ്മുടെ സീരിയലുകാര്‍ക്ക് പറയാനില്ല. അതുതന്നെയായിപ്പോയി ഞാനും എന്‍റെ ഫാമിലിയും. നിത്യവും ഈ വിധം സാധനങ്ങള്‍ കണ്ടുമടുത്ത കുടുംബിനികള്‍ക്ക് തിയറ്ററില്‍ വന്ന് വീണ്ടും അത്തരം കാര്യം കാണേണ്ടിവന്നപ്പോള്‍ അത് വെറും ആവര്‍ത്തന വിരസമായി.
ചിത്രത്തിന്‍റെ ടെക്‌നിക്കല്‍ വശങ്ങളിലും, ഷോട്ടുകള്‍, ക്യാമറ ആംഗിളുകള്‍ എന്നിവയിലൊക്കെ സാധാരണ കമേര്‍ഷ്യല്‍ സിനിമയോളം കിടപിടിച്ചു നിന്നുവെങ്കിലും വളരെ ദുര്‍ബലമായ സംവിധാനവും കഥയും ചിത്രത്തിനെ ജനങ്ങളില്‍ നിന്നും അകറ്റി എന്നു പറയുകയാവും ഭേദം.
ചിത്രത്തില്‍ മനോജ്.കെ.ജയന്‍, മൈഥിലി എന്നിവര്‍ മറ്റൊരു ഭാര്യഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നു. കൂട്ടത്തില്‍ മല്ലിക സുകുമാരനും. മംമ്ത മോഹന്‍ദാസ്-ജയറാം ഭാര്യഭര്‍തൃബന്ധം നന്നായി അവതരിപ്പിച്ചു. പക്ഷേ, ചിത്രം അറുബോറായാണ് പ്രേക്ഷകന് അനുഭവപ്പെട്ടത്. കുടുംബ ചിത്രങ്ങളെ എക്കാലത്തും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എത്രതന്നെ കണ്ടുമടുത്തതാണെങ്കിലും നല്ല കുടുംബ ചിത്രങ്ങള്‍ക്ക് ഇന്നും നല്ല പ്രേക്ഷകര്‍ ഉണ്ട്. പക്ഷേ, അത് നല്ല ചിത്രമാവണം. എങ്കിലും ജി.പി.വിജയകുമാറിന് ഈ ചിത്രം ഒരു ക്ഷീണമാവാനേ സാധ്യതയുള്ളൂ.
Comments (0)
Post a Comment