ജനപ്രിയന്‍....
| Posted in | Posted on
4
ജനപ്രിയന്‍....
യുവ നടന്മാരില്‍ ശ്രദ്ധേയനും ഇപ്പോള്‍ സാമാന്യം നല്ല പേരുള്ള ഒരാളുമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്നു നാലു ചിത്രങ്ങള്‍ വേണ്ടത്ര വിജയം നേടുവാനായില്ലെങ്കിലും ജനപ്രിയന്‍ ജനങ്ങളെ രസിപ്പിച്ചുവെന്ന് പറയുകയാവും ഭേദം.
ബോബന്‍ സാമുവല്‍ എന്ന സംവിധായകന് സാമാന്യം ഭേദപ്പെട്ട കയ്യൊതുക്കം സംവിധാനത്തിലുണ്ടെന്ന് വിളിച്ചറിയിക്കുന്ന ഒരു ചിത്രമാണ് ജനപ്രിയന്‍. അധികം വളച്ചുകെട്ടലുകളൊന്നുമില്ലാതെ തികച്ചും സാധാരണമായ ഒരു കഥ പറയുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ (ഇടയ്ക്ക് തുരുതുരാ മൊബൈല്‍ വരുമെങ്കിലും) രണ്ടു മണിക്കൂര്‍ തീയറ്ററില്‍ കയറുമ്പോള്‍ സെന്റിമെന്റല്‍ സീന്‍ കാണുവാനോ, സ്ഥിരം ഫോര്‍മാറ്റിലുള്ള വിഴുപ്പലക്കുന്നത് കാണുവാനോ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നില്ലെന്ന പരമാര്‍ത്ഥം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നത്.
സമീപകാലത്തെ മിക്ക ചിത്രങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച മനോജ് കെ. ജയന് ഇതിലും തനിക്ക് ലഭിച്ച റോള്‍ സാമാന്യം ഭേദപ്പെട്ട് ചെയ്യുവാനായി. ഭാമ നായികയാണെങ്കിലും അത്രവലിയ പ്രകടനമൊന്നും കാഴ്ചവെച്ചില്ല, എങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ മീനമാസത്തിലെ മഴപോലെ എന്തോ ഒരു ചെറിയ തണുപ്പ് നല്‍കാനായി എന്നത് പരമാര്‍ത്ഥമാണ്. പ്രദീപ് നായരുടെ ക്യാമറയില്‍ വിരിഞ്ഞ ഒരോ സീനും പ്രത്യേകം എടുത്ത്ു പറയേണ്ടുന്നതാണ്. സമീപകാലത്ത് രംഗപ്രവേശം ചെയ്ത പ്രദീപ് നായര്‍, വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക് മാത്രമാണ് ക്യാമറ ചലിപ്പിച്ചതെങ്കിലും, ഇന്നത്തെ മുന്‍നിര ക്യാമറാമാന്‍മാരില്‍ ഒരാളായി തന്റെതായ ഒരു സ്ഥാനം നേടുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ഒരു നായകന്‍ എന്നതിലുപരി, അസാമാന്യ അഭിനയപാടവമൊന്നും ജയസൂര്യ എന്ന നടനില്‍ ഇല്ലെന്ന് അടിവരയിട്ട് പറയാനിരിക്കേ, തന്റെ സ്ഥിരം ഫോര്‍മാറ്റില്‍ നിന്ന് സ്വല്‍പം മാറി നിന്ന ഈ കഥാപാത്രത്തെ ഒരു പരിധിവരെ വിജയിപ്പിക്കുവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇതില്‍ കൃഷ്ണപൂജപ്പുര എന്ന വ്യക്തിയുടെ തിരക്കഥയ്ക്ക് എത്ര പങ്കുണ്ടെന്ന് ചിന്തിച്ചാലറിയാം.
തോന്നക്കാടുകാരനായി എത്തിയ ജയസൂര്യ ചെയ്ത കഥാപാത്രമല്ലേ, എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ സിന്ധുരാജ് വരച്ചു കൂട്ടിയത്. അപ്പോള്‍, മറ്റൊരു ചോദ്യം അത് നമ്മുടെ മീരാജാസ്മിന്‍ ലോഹിസാറിന്റെ ഒരു പടത്തില്‍ അതുപോലൊരു കഥാപാത്രത്തിനെ ചെയ്തിരുന്നില്ലേ....അങ്ങിനെയാണെങ്കില്‍.....ഇങ്ങനെ പറയുകയാണെങ്കില്‍ ഇതെല്ലാം പലതവണ മലയാളി പ്രേക്ഷകര്‍ പലതവണ ചവച്ചരച്ചവ തന്നെയാണ്.
എങ്കിലും സിനിമ എന്നത് മെയ്ക്കിങ് ആണെന്ന് ട്രാഫിക്കിനു ശേഷം ഒരാള്‍ക്ക് കൂടി ബോധ്യപ്പെട്ടു എന്നതിനുള്ള തെളിവാണ് 'ജനപ്രിയന്‍'. ഇതര സിനിമകളെ അപേക്ഷിച്ച് പ്രേക്ഷകന്‍ ഇതിനെ ഒരു പടി കൂടുതല്‍ സ്വീകരിച്ചിരിക്കുന്നു എന്നതിന് മറ്റൊരു വാദമില്ല. എങ്കിലും, ഒരു സൂപ്പര്‍ ഹിറ്റിലേക്ക് ജനപ്രിയന്‍ കുതിക്കുകയുമില്ല....
ജനപ്രിയന്‍ നല്ല സിനിമയാണ് എന്ന് കേട്ടു. കണ്ടില്ല. കാണണം എന്ന് ആഗ്രഹിക്കുന്നു.. പുതിയ ബ്ലോഗിന് എല്ലാ ആശംസകളും...
നന്നായി.
പടം കുഴപ്പമില്ല എന്നാണ് ഞാനും കേട്ടത്
ആവറേജ് എന്നതാണ് പൊതുവെ സംസാരം ലഭ്യമായത്...അഭിപ്രായപ്പെട്ടമാന്യ സുഹൃത്തുക്കള്‍ക്ക് ഒരായിരം സിനിമാ നന്ദി......
എന്തായാലും ജയസുര്യ നല്ല പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത് .ഇപ്പോള്‍ സ്ഥിരം മലയാള സിനിമയിലുള്ള
സസ്പെന്സുമില്ല.ഈ പടം കാണാന്‍ ആരും പോകുന്നില്ല.എല്ലാവരും seniors കാണാനായി തള്ളുകയാണ് .എന്തായാലും നല്ല ഒരു സിനിമയാണ് ജനപ്രിയന്‍ .seniors കാണാന്‍ പോകുന്ന സമയത്ത് ഈ ചെറിയ പടം കണ്ടു വിജയിപ്പിക്കണമെന്ന്
അപേക്ഷിക്കുന്നു .