ദ ട്രെയിന്‍
| Posted in ദ ട്രെയിന്‍ (27.05.2011) , സിനിമ | Posted on
0
ഇതാ പുതിയ ട്രയിന്‍ വരുന്നേ എന്ന് വിളിച്ചു കൂവിയിട്ട് ഒടുക്കം പ്രേക്ഷകനെ ട്രയിനിന് തലവയ്പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധമാണ് ജയരാജ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും പുതിയ പടം 'ദ ട്രയിന്‍'.
പ്രേക്ഷകര്‍ക്ക് വളരെ ഉയര്‍ന്ന പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ പ്രസ് റിലീസ് നടന്നിരിക്കുന്നത്. സാമാന്യം നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഹാര്‍വസ്റ്റ് മീഡിയയ്ക്കായിട്ടുണ്ട്. അതുകൊണ്ടാവാം കൂടുതല്‍ പേര്‍ ആ ട്രയിനിന് തലവച്ചു പോയത്. ഈ മാസം 27ന് പുറത്തിറങ്ങിയ 'ദ ട്രയിന്‍' വെറും ഒരു പാസഞ്ചറിന്റെ ഗുണം പോലും ചെയ്തില്ലെന്നാണ് ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായം.
മുംബൈയില്‍ നടന്ന ട്രയിന്‍ സ്‌ഫോടനത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തില്‍ പ്രേക്ഷകന് രസിക്കാന്‍ ഇത്തിരിനേരം ജയസൂര്യ പ്രത്യക്ഷപ്പെടുന്നത് ഒഴിച്ചാല്‍ ചിത്രത്തിലുടനീളം അറുബോറന്‍ സീനുകളാണ്. ഇതില്‍ മമ്മൂട്ടി അവതരിപ്പിച്ച ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ലീഡറിന്റെ റോള്‍ തികച്ചും ദുര്‍ബലമായ ഒരു കഥാപാത്രമായിപ്പോയി. എങ്കിലും കാലത്തിനൊത്ത് മാറാന്‍ സംവിധായകനായിട്ടുണ്ട്. കാരണം ചിത്രത്തിലെ എല്ലാ സീനുകളിലും 'മൊബൈല്‍' ഫോണ്‍ പ്രധാന റോള്‍ നിര്‍വ്വഹിക്കുന്നു.
വളരെ ആലോചിച്ച്, ചിന്തിച്ച് മാത്രമേ ഞങ്ങള്‍ ഒരു സിനിമ കമ്മിറ്റ് ചെയ്യാറുള്ളൂ എന്നു വാദിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എന്തു പറ്റി...? ഇപ്പോ കൂണുപോലെ മുളച്ചു പൊന്തുന്നവരും പരിപൂര്‍ണ്ണ സ്‌ക്രിപ്റ്റ് വായിച്ചറിഞ്ഞേ ഡേറ്റു നല്‍കൂ. എന്നിട്ടും മലയാള സിനിമയുടെ സ്ഥിതി ഇതാണ്. മലയാള സിനിമയുടെ ഉണര്‍വിന് മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല സ്ഥാനമൊഴിയേണ്ടത്....പകരം ചെറുപ്പക്കാര്‍ക്ക് നല്ല ആശയങ്ങളുമായി സിനിമാരംഗത്തേക്ക് കടന്നു വരുവാനുള്ള മാര്‍ഗ്ഗമാണ് ഉണ്ടാക്കേണ്ടത്.
Comments (0)
Post a Comment