കാണാക്കൊമ്പത്ത്
| Posted in | Posted on
3
കാണാക്കൊമ്പത്ത്
മലയാള സിനിമയെ എങ്ങിനെയൊക്കെ വധിക്കാം എന്ന് കാത്തിരിക്കുന്നവര്‍ ചെയ്ത ഒരു ചലച്ചിത്രമാണ് കാണാക്കൊമ്പത്ത്. ബാല്‍ക്കണിക്ക് എഴുപതും ഫസ്റ്റ്ക്ലാസിന് 50 രൂപയൊക്കെ മുടക്കി തീയറ്ററില്‍ വന്നിരുന്ന് സിനിമ കാണുന്ന പ്രേക്ഷകനെ കുറച്ചെങ്കിലും രസിപ്പിച്ച് പുറത്തേക്ക് വിടണമെന്ന സാമാന്യ മര്യാദപോലും ഇക്കൂട്ടര്‍ പാലിക്കുന്നില്ലെന്ന് വേണം കരുതാന്‍.
മൂന്നു ചെറുപ്പക്കാരിലൂടെ സിനിമയുടെ കഥ വികസിക്കുന്നു. പുതുമുഖങ്ങളായ വിനോദ് കൃഷ്ണന്‍, ദീപു സനത്, ശങ്കര്‍, നാരായണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഇതിനിടെ കുറെ ഗുണ്ടകള്‍ പിന്തുടരുന്ന ചിത്രത്തിലെ നായിക മാണിക്യം മൈഥിലി. ഒന്നാം പകുതിയില്‍ അനാവശ്യമായി കുറെ രംഗങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു.
പ്രേക്ഷകനെ രസിപ്പിക്കാവുന്ന ഒരു ഘടകം പോലും ഉണ്ടായിരുന്നില്ല എന്നത് വളരെ സങ്കടകരമാണ്. ഒന്നാം പകുതിയില്‍ കായലിലെ ബോട്ടിലിരുന്ന് കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്നുള്ള ഒരു ഗാനരംഗവും തുടര്‍ന്നുള്ള ഒരു സംഘട്ടനവും. എന്തിനു വേണ്ടിയായിരുന്നു ആ ഗാനവും സംഘട്ടനവും എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായില്ല. അത്രയ്ക്കും പരിതാപകരമായ രംഗങ്ങളായിരുന്നു മിക്കതും. മനസ്സില്‍ തങ്ങിനില്‍ക്കാവുന്ന ഒരു ഘടകംപോലും ചിത്രത്തിലുണ്ടായിരുന്നില്ല എന്നതും വസ്തുതയാണ് നമുക്ക് ഉള്‍ക്കൊള്ളാനാവുന്നത്.
മഹാദേവന്‍ എന്ന സംവിധായകന്‍ എന്തായാലും ഒരു സിനിമ ചെയ്തു പഠിച്ചുവെന്ന് പറയുകയാവും ഭേദം. പ്രൊഡ്യൂസറായ ഡോ. ലീനാ പ്രസന്ന ഇപ്പോള്‍ ഏതെങ്കിലും ആശുപത്രിയിലെ ഐ.സി.യുവില്‍ നഷ്ടപ്പെട്ട രൂപയെ ഓര്‍ത്ത് ഇല്ലാത്ത ശ്വാസം പിടിച്ച് കിടക്കുകയാവും. മികച്ച ക്യാമറമാന്‍മാരില്‍ ഒരാളായ ആനന്ദക്കുട്ടന്റെ കോണ്‍ട്രിബ്യൂഷന്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഈ ചിത്രത്തിനെ നേരിട്ട് ശവപ്പെട്ടിയിലടക്കാമായിരുന്നു.
എന്തായാലും ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രം അവസാന സീനുകളില്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ' ചില മക്കള്‍ അങ്ങിനെയാണ്. അവരെ വളര്‍ത്തി, താലോലിച്ച് വലുതാക്കിക്കഴിയുമ്പോഴാണ് അറിയുന്നത് ഉള്ള് പൊള്ളയാണെന്ന്'. അതുപോലെ തന്നെയാണ് മിക്ക മലയാള സിനിമകളും. വമ്പന്‍ പരസ്യങ്ങളും പ്രചരണവും ആയി തീയറ്ററുകളില്‍ എത്തുമ്പോള്‍ എടുത്താല്‍ പൊങ്ങാത്ത പ്രതീക്ഷയുമായി പ്രേക്ഷകര്‍ എത്തും. കണ്ടു കഴിയുമ്പോഴാണ് ഉള്ള് പൊള്ളയാണെന്ന വാസ്തവം തിരിച്ചറിയുന്നത്. (ഇതേ കാര്യം മാതൃഭൂമിയിലെ ഒരു ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്). ഈ ചിത്രവും ഏതാണ്ട് ഇതേ ഫോര്‍മാറ്റില്‍ അതിഭീകരമായ പരസ്യത്തിലൂടെ പുറത്തിറങ്ങിയതാണ്. ഇനിയും പ്രേക്ഷകര്‍ എന്തൊക്കെ കാണേണ്ടിയിരിക്കുന്നു. സഹിക്കേണ്ടിയിരിക്കുന്നു...കണ്ടറിയാം.
മൂന്നു ചെറുപ്പക്കാരിലൂടെ സിനിമയുടെ കഥ വികസിക്കുന്നു. പുതുമുഖങ്ങളായ വിനോദ് കൃഷ്ണന്‍, ദീപു സനത്, ശങ്കര്‍, നാരായണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഇതിനിടെ കുറെ ഗുണ്ടകള്‍ പിന്തുടരുന്ന ചിത്രത്തിലെ നായിക മാണിക്യം മൈഥിലി. ഒന്നാം പകുതിയില്‍ അനാവശ്യമായി കുറെ രംഗങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു.
പ്രേക്ഷകനെ രസിപ്പിക്കാവുന്ന ഒരു ഘടകം പോലും ഉണ്ടായിരുന്നില്ല എന്നത് വളരെ സങ്കടകരമാണ്. ഒന്നാം പകുതിയില്‍ കായലിലെ ബോട്ടിലിരുന്ന് കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്നുള്ള ഒരു ഗാനരംഗവും തുടര്‍ന്നുള്ള ഒരു സംഘട്ടനവും. എന്തിനു വേണ്ടിയായിരുന്നു ആ ഗാനവും സംഘട്ടനവും എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായില്ല. അത്രയ്ക്കും പരിതാപകരമായ രംഗങ്ങളായിരുന്നു മിക്കതും. മനസ്സില്‍ തങ്ങിനില്‍ക്കാവുന്ന ഒരു ഘടകംപോലും ചിത്രത്തിലുണ്ടായിരുന്നില്ല എന്നതും വസ്തുതയാണ് നമുക്ക് ഉള്‍ക്കൊള്ളാനാവുന്നത്.
മഹാദേവന്‍ എന്ന സംവിധായകന്‍ എന്തായാലും ഒരു സിനിമ ചെയ്തു പഠിച്ചുവെന്ന് പറയുകയാവും ഭേദം. പ്രൊഡ്യൂസറായ ഡോ. ലീനാ പ്രസന്ന ഇപ്പോള്‍ ഏതെങ്കിലും ആശുപത്രിയിലെ ഐ.സി.യുവില്‍ നഷ്ടപ്പെട്ട രൂപയെ ഓര്‍ത്ത് ഇല്ലാത്ത ശ്വാസം പിടിച്ച് കിടക്കുകയാവും. മികച്ച ക്യാമറമാന്‍മാരില്‍ ഒരാളായ ആനന്ദക്കുട്ടന്റെ കോണ്‍ട്രിബ്യൂഷന്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഈ ചിത്രത്തിനെ നേരിട്ട് ശവപ്പെട്ടിയിലടക്കാമായിരുന്നു.
ചിത്രത്തില്‍ നെടുമുടിവേണു, കെ.പി.എ.സി. ലളിത, മനോജ്.കെ.ജയന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. അതെല്ലാം വളരെ വൈദഗ്ദ്ധ്യത്തോടെ സ്‌ക്രിപ്റ്റ് അണിയിച്ചൊരുക്കി, അവര്‍ക്കൊക്കെ വിരലിലെണ്ണാവുന്ന സീനുകള്‍ മാത്രം നല്‍കി ഒരു 'ട്രാഫിക്' ലൈന്‍ പിടിച്ചുനോക്കാനുള്ള ശ്രമമായിരുന്നു മഹാദേവന്റേത്. 'നടക്കൂല ദാസാ...'
മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മധുമുട്ടമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എന്ന് പുറത്ത് പറയാതിരിക്കുന്നതാവും ഭേദം. കാരണം രണ്ടു ചിത്രങ്ങളും കണ്ട ഒരു പ്രേക്ഷകന്‍ ഇത്പറയുന്നവരെ പുലഭ്യം പറഞ്ഞെന്നിരിക്കും. മധുമുട്ടം....എന്തു പറ്റി താങ്കള്‍ക്ക്...? ഇപ്പോള്‍ സംശയം മണിച്ചിത്രത്താഴിന്റെ തിരക്കഥ താങ്കള്‍ തന്നെയാണോ രചിച്ചത് എന്നതാണ്. എങ്കില്‍ ഒരു സിനിമയില്‍ സംവിധായകന്റെ കയ്യൊപ്പ് എന്തുമാത്രം ഉണ്ടെന്നുള്ളതിന്റെ തെളിവ് കൂടിയാവും ഈ 'കാണാക്കൊമ്പത്ത്'. എന്തായാലും ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രം അവസാന സീനുകളില്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ' ചില മക്കള്‍ അങ്ങിനെയാണ്. അവരെ വളര്‍ത്തി, താലോലിച്ച് വലുതാക്കിക്കഴിയുമ്പോഴാണ് അറിയുന്നത് ഉള്ള് പൊള്ളയാണെന്ന്'. അതുപോലെ തന്നെയാണ് മിക്ക മലയാള സിനിമകളും. വമ്പന്‍ പരസ്യങ്ങളും പ്രചരണവും ആയി തീയറ്ററുകളില്‍ എത്തുമ്പോള്‍ എടുത്താല്‍ പൊങ്ങാത്ത പ്രതീക്ഷയുമായി പ്രേക്ഷകര്‍ എത്തും. കണ്ടു കഴിയുമ്പോഴാണ് ഉള്ള് പൊള്ളയാണെന്ന വാസ്തവം തിരിച്ചറിയുന്നത്. (ഇതേ കാര്യം മാതൃഭൂമിയിലെ ഒരു ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്). ഈ ചിത്രവും ഏതാണ്ട് ഇതേ ഫോര്‍മാറ്റില്‍ അതിഭീകരമായ പരസ്യത്തിലൂടെ പുറത്തിറങ്ങിയതാണ്. ഇനിയും പ്രേക്ഷകര്‍ എന്തൊക്കെ കാണേണ്ടിയിരിക്കുന്നു. സഹിക്കേണ്ടിയിരിക്കുന്നു...കണ്ടറിയാം.