തിരുവമ്പാടി തമ്പാന്‍
| Posted in | Posted on
0
എം. പത്മകുമാര്‍ ഏറെ കാലത്തിനു ശേഷം അണിയിച്ചൊരുക്കിയ ചിത്രമാണ് തിരുവമ്പാടി തമ്പാന്‍. അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും ഒരുപാടൊന്നും മുമ്പോട്ട് സഞ്ചാരിക്കുവാനായിട്ടില്ലെന്ന് തിരുവമ്പാടി തമ്പാന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു.
പത്മശ്രീ ജയറാമിന്‍റെ ദുര്‍ബലമായ ഒരു ചിത്രമായി തിരുവമ്പാടി തമ്പാനെ വിശേഷിപ്പിക്കാം. സാധാരണ ജയറാം ചിത്രത്തിന്‍റെ മേമ്പൊടികള്‍ എല്ലാം തന്നെ വാരിവലിച്ചു കുത്തിനിറച്ച ചിത്രമായി ഇതിനെ കണക്കാക്കാം. ആനച്ചമയങ്ങളും ആനക്കമ്പവുമായി തൃശ്ശൂര്‍ ഭാഗങ്ങളില്‍ കണ്ടുവരാറുള്ള നസ്രാണി കുടുംബത്തിന്‍റെ പശ്ചാത്തലമാണ് ചിത്രം. പതിവ് ഫോര്‍മുലകള്‍ വളരെ ദുര്‍ബലമായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ ആദ്യപകുതി വളരെ മോശമായതായാണ് കാഴ്ചക്കാരില്‍ നിന്നും ലഭ്യമാകുന്ന വിവരം.
രണ്ടാം പകുതിയില്‍ ചിത്രം ഏതാണ്ട് തമിഴ് ചുവയിലേക്ക് കടന്നുകയറി. കിഷോര്‍ എന്ന തമിഴിലെ അതികായനായ നടന്‍ വളരെ വൃത്തിയായി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ജഗതിശ്രീകുമാര്‍ എന്ന തന്‍റെ അച്ഛന്‍റെ ചെയ്തികളില്‍നിന്നും രക്ഷിക്കാനായി ജയറാം ചെയ്ത കഥാപാത്രത്തിന്‍റെ തീവ്രശ്രമം. തുടര്‍ന്ന് നാടകീയമായ രംഗങ്ങളിലൂടെയും കുറച്ചൊക്കെ സസ്പന്‍സ് ത്രില്ലര്‍ പോലെയും ചിത്രം മുന്‍പോട്ട് നീങ്ങിയതിനാല്‍ ആദ്യപകുതിയുടെ അത്രയും ബോറടി ഉണ്ടായില്ലെന്നതാണ് മറ്റൊരു സത്യം.
ചിത്രത്തിന്‍റെ സിനിമാട്ടോഗ്രാഫി ചെയ്തിരിക്കുന്നത് മനോജ് പിള്ളയാണ്. അദ്ദേഹത്തിന്‍റെ ചില ഫ്രയിമുകള്‍ കൊള്ളാം എന്നതൊഴിച്ചാല്‍ ചിത്രം യാതൊരു വിധത്തിലുമുള്ള പ്രത്യേകതകള്‍ കാണിക്കുന്നില്ല. ചിത്രത്തിന്‍റെ നായിക ഹരിപ്രിയയാണ്. ചിത്രത്തിന്‍റെ കഥയ്‌ക്കോ, മറ്റു വശങ്ങളിലേക്കോ യാതൊരു കോണ്‍ട്രിബ്യൂഷനും നല്‍കാത്ത കഥാപാത്രമായിരുന്നു അത്.
ധാരാളം മറ്റു അഭിനേതാക്കളെ അണിനിരത്തിയെങ്കിലും തീയറ്ററില്‍ ഇറങ്ങി മൂന്നാംദിവസംതന്നെ ചിത്രം ഉറവ വറ്റിയ കിണറുപോലെ കലങ്ങി തന്നെ കിടന്നു. എന്തായാലും സമീപകാലത്ത് ഇറങ്ങിയ തകര്‍പ്പന്‍ ജയറാം പരാജയ ചിത്രമായി ഇതിനെ വിശേഷിപ്പിക്കാം.
Comments (0)
Post a Comment