മല്ലൂസിംഗ്
| Posted in | Posted on
1
വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് കേരളത്തിലെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ 'ബല്ലേ ബല്ലേ ' പറയുവാന്‍ തുടങ്ങി. പക്ഷേ, മുന്‍ ചിത്രങ്ങളുടെ നിലവാരം വൈശാഖിന് ഈ ചിത്രത്തില്‍ നിലനിര്‍ത്തുവാനായില്ല എന്നത് മറ്റൊരു സത്യമാണ്.
തത്‌സമയം ഒരു പെണ്‍കുട്ടി എന്ന ഒറ്റ ചിത്രത്തിലെ പെര്‍ഫോമന്‍സുകൊണ്ടു തന്നെ ഉണ്ണിമുകുന്ദന്‍ മലയാളത്തിലെ മികച്ച നടനായി മാറിയേക്കും എന്ന് പലരും കണക്കുകള്‍ കൂട്ടി. എന്നാല്‍ പൃഥ്‌വിരാജിനെ നായകനാക്കി പൂജവരെ നടത്തിയ മല്ലുസിങ്, പൃഥ്‌വിരാജ് പിന്മാറിയതിനെ തുടര്‍ന്ന് വൈശാഖ് ആ റോളിലേക്ക് ഉണ്ണിമുകുന്ദനെ കാസ്റ്റു ചെയ്യുകയായിരുന്നു. വാസ്തവത്തില്‍ പൃഥ്‌വിരാജിന് വൈശാഖ് നല്‍കിയ ഏറ്റവും നല്ല 'പാര' യാണ് ഉണ്ണിമുകുന്ദന്‍. തീയറ്ററുകളിലെ കൈയ്യടികളില്‍ മലയാളത്തില്‍, പൃഥ്‌വരാജിനേക്കാള്‍ എടുപ്പും ഗാംഭീര്യവുമുള്ള ഹീറോയായി ഉണ്ണിമുകുന്ദന്‍ വളരുന്നു എന്ന തെളിവാണ് 'മല്ലുസിങ്'
വന്‍താര നിരകളുടെ സജീവ സാന്നിധ്യമാണ് 'മല്ലുസിംഗ്'. ബോബന്‍ കുഞ്ചാക്കോ, ബിജുമേനോന്‍, മനോജ് കെ ജയന്‍, ഉണ്ണിമുകുന്ദന്‍, സിദ്ധിഖ്, സായ്കുമാര്‍, സുരേഷ്‌കൃഷ്ണ, മീരനന്ദന്‍, സംവൃതാസുനില്‍, ഗീത അങ്ങിനെ പോവുന്നു താരങ്ങളുടെ നീണ്ട നിര. ഷാജിയുടെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. പഞ്ചാബും പരിസരവും മനോഹരമായി ചിത്രീകരിക്കുന്നതില്‍ ഷാജി വിജയിച്ചു എന്നതും മറ്റൊരു സത്യമാണ്. കനല്‍കണ്ണന്റെ സ്റ്റന്‍ഡ് എടുത്തു പറയേണ്ടുന്ന ഘടകമാണ്. പൃഥ്‌വിരാജിനെ മുന്‍നിര്‍ത്തി, പരമാവധി മല്ലുസിംഗ് എന്ന കഥാപാത്രത്തിനെ ബില്‍ട്ടപ് ചെയ്താണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. അത് വളരെ മനോഹരമായി ഉണ്ണി ചെയ്തു എന്നതും വാസ്തവമാണ്.
ചിത്രത്തില്‍ ബോബന്‍ കുഞ്ചാക്കോ തുല്ല്യമായ ഒരു കഥാപാത്രം ചെയ്യുന്നു. നാടന്‍ കഥാപാത്രങ്ങളോട് സമീപകാലങ്ങളില്‍ കുഞ്ചാക്കോ നടത്തിയ അഭിനിവേശം ഇപ്പോഴും തുടരുന്നു എന്നു പറയുകയാവും ഭേദം. എങ്കിലും ഒരു നടന്‍ എന്ന നിലയില്‍ കുഞ്ചാക്കോ കുറച്ചുകൂടെ ഭേദപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. എങ്കിലും പലപ്പോഴും കഥാപാത്രം ചില സന്ദര്‍ഭങ്ങളില്‍ അവിടെയും ഇവിടെയുമൊക്കെയായി മുഴച്ചു നില്‍ക്കുന്നതായി തോന്നുന്നു. പതിവുപോലെ ബിജുമേനോന്‍ തന്റെ കഥാപാത്രത്തെ കഴിയുന്നത്ര മിഴുവുള്ളതാക്കി. പക്ഷേ, മനോജ് കെ ജയന്‍ താന്‍ ചെയ്ത കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയോ എന്ന് സംശയമാണ്.
യുവത്വം നിറഞ്ഞു നിന്ന സിനിമയായതുകൊണ്ടാവാം നല്ല കൊറിയോഗ്രാഫിയ്ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ സച്ചിയുടെതാണ്. സാമാന്യം സാധാരണ നിലവാരം മാത്രമെ മല്ലുസിംഗിനുള്ളൂ. വന്‍പ്രതീക്ഷകള്‍ നല്‍കിയ ഈ ചിത്രവും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല എന്നാണ് അറിവ്.
kollam visit my blog ,http://etipsweb.blogspot.in/