ഗ്രാന്റ്മാസ്റ്റര്‍
| Posted in സിനിമ | Posted on
0
എതിര്‍ കളിക്കാരന്റെ അടുത്ത അറുപത്തിനാല് നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് കളിക്കുന്നവനാണ് ഗ്രാന്റ്മാസ്റ്റര്‍. സിനിമയില്‍ ഈ ഡയലോഗ് ഉള്‍പ്പെട്ടിരുന്നു. ബി. ഉണ്ണികൃഷ്ണന്‍ യു.ടി.വി മോഷന്‍ കമ്പനിക്ക് വേണ്ടി അണിയിച്ചൊരുക്കിയ ഗ്രാന്റ്മാസ്റ്റര്‍ തീയറ്ററുകളില്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്നു.
എടുത്തു പറയത്തക്കതായ സവിശേഷതകള്‍ ഒന്നും ഗ്രാന്റ് മാസ്റ്ററിന് അവകാശപ്പെടാനില്ല. മറിച്ച് റോണി സ്‌ക്രൂവാലയുടെ പെട്ടിയിലേക്ക് ബിസിനസ്സ് കാശ് വന്നു വീഴുന്നുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് ചോദ്യം. പക്ഷേ, ചിത്രം സാമാന്യം നല്ല രീതിയില്‍ പോകുന്നുവെന്നാണ് കേള്‍വി.
വളരെ നല്ല രീതിയില്‍ ചെയ്ത ഒരു ചിത്രമാണ് ഗ്രാന്റ്മാസ്റ്റര്‍. സംഗതി ഒരു കുറ്റാന്വേഷണ ചിത്രമാണെങ്കിലും അനാവശ്യ ബഹളങ്ങളോ കാണിച്ചുകൂട്ടലുകളോ, ഏച്ചുകൂട്ടലുകളോ ഒന്നുമില്ലാതെ, ഒരു ഒഴുക്കന്‍ മട്ടില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാന്റ്മാസ്റ്റര്‍. ചിത്രത്തിന്റെ റിലീസിന് മുന്‍പേ വന്‍ പ്രതീക്ഷകള്‍ പ്രേക്ഷകന് നല്‍കാതിരുന്നതും ഈ ചിത്രത്തിന് സാമാന്യം കുഴപ്പമില്ലാത്ത കുറ്റാന്വേഷണ ചിത്രമെന്ന ഖ്യാതി നേടിക്കൊടുക്കുവാനായി.
മോഹന്‍ലാലിന് പുറമെ നരേന്‍ ശക്തമായ ഒരു പോലീസ് ഓഫീസറായി ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പമുണ്ട്. കുറച്ചു കാലത്തിന് ശേഷം നരേന്‍ ചെയ്ത ആ കഥാപാത്രം വളരെ ഭംഗിയായി അദ്ദേഹം ചെയ്തു എന്നു വേണമെങ്കില്‍ പറയാം. അനൂപ് മേനോന്‍ തന്റെ സ്ഥിരം ശൈലി കഥാപാത്രത്തില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ലാത്ത ഒരു ഡോക്ടര്‍ കഥാപാത്രത്തിലേക്കും, സ്ത്രീ സൗഹൃദങ്ങളുമായി കഴിഞ്ഞുപോവുന്ന ചോക്ലേറ്റ് കഥാപാത്രമായി. ജഗതി, റോമ, മിത്ര കുര്യന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നു.
ഏറെക്കാലത്തിനു ശേഷം ബാബു ആന്റണി ഇതില്‍ മികച്ചൊരു കഥാപാത്രമായി തിരിച്ചു വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ തനി ക്ലീഷേ കഥാപാത്രങ്ങളില്‍ നിന്നും കുറച്ച് വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് ബാബു ആന്റണി ചെയ്തിരിക്കുന്നത്. വില്ലന്‍ കഥാപാത്രമാണെങ്കിലും, അതില്‍ കഥാപാത്രത്തിന്റെ പ്രത്യേക പാറ്റേണിലുള്ള വളര്‍ച്ചയാണ് കഥയെ മുന്നോട് നയിക്കുന്നത്. സസ്പന്‍സ് ചിത്രമാണെങ്കിലും പ്രേക്ഷകനെ ഉദ്യോഗജനകമായ മുള്‍മുനയിലൊന്നും ഇത് കൊണ്ടെത്തിക്കുന്നില്ല. എങ്കിലും പ്രേക്ഷകന് മടുപ്പില്ലാതെ കണ്ടിരിക്കാം.
വിനോദ് ഇല്ലമ്പള്ളിയുടെ നല്ല ഛായാഗ്രാഹണം ചിത്രത്തിന് മിഴിവേകി. മനോജ് എഡിറ്റിങ് നിര്‍വ്വഹിച്ച് ചിത്രം മാകസ്് ലാബാണ് വിതരണം ചെയ്തിരിക്കുന്നത്. ദീപക് ദേവിന്റെ നല്ല ഒന്നു രണ്ട് ഗാനശകലങ്ങള്‍ ചിത്രത്തിലുള്ള. വളരെ മികച്ചു നില്‍ക്കുന്ന പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
Comments (0)
Post a Comment