പ്രണയിച്ച് കൊതിതീരാത്ത നിത്യഹരിത കാമുകന്‍. ലോകത്തിന്‍റെ ഏതുകോണിലിരുന്നാലും എവിടെ ചെന്നാലും സുന്ദരികള്‍ ഈയാംപാറ്റകളെപ്പോലെ കാസനോവയെ തേടിയെത്തും. കാസനോവയുടെ 405 നമ്പര്‍ സ്യൂട്ടില്‍ 'ലോകത്തെ ഏറ്റവും നല്ല കോഫി' അല്ലെങ്കില്‍ കാസി പറയുന്നതുപോലെ ബെസ്റ്റ് കോഫി ഇന്‍ ദ വേള്‍ഡ് സ്വന്തമാക്കിപോവാത്ത സുന്ദരിമാര്‍ വിരളം. പക്ഷേ, അത് മോഹന്‍ലാലിനെപ്പോലെ മുതുക്കിഴവന്‍ ചെയ്യുമ്പോഴാണ് അസഹ്യമായിപോവുന്നത്.
കഷ്ടം. ബോബി-സഞ്ജയ് ടീം. മലയാളത്തിലെ പേരെടുത്തു പറയാവുന്ന അത്യാവശ്യം കൊള്ളാവുന്ന സിനിമകള്‍ എഴുതി പേരെടുത്തവര്‍ ...ട്രാഫിക്, നോട്ട്ബുക്ക്.... അങ്ങിനെ പലതും. പക്ഷേ, ഇത്തവണ പണിപാളി. ഒരു പടുകിഴവന്‍ തൊലിവെളുത്ത പത്തും പതിനെട്ടും പ്രായമുള്ള പെമ്പിള്ളാരുടെ കൂടെ കൂത്താടുന്നത് കാണാന്‍ നമ്മള്‍ തീയറ്ററില്‍ പോണോ? വല്ല പോണ്‍വീഡിയോ എടുത്ത് കണ്ടാല്‍ കുറച്ചൂടെ ഡീറ്റേയ്ല്‍ഡായി കാണാം. അപ്പോള്‍ അതല്ലെ കുറച്ചൂടെ നല്ലത്?
സിനിമയില്‍ വ്യക്തമായ ഒരു കഥയില്ല. വളരെ സംഭവമാണെന്ന് തോന്നിക്കും വിധത്തില്‍ ആദ്യപകുതിയില്‍ എന്തൊക്കയോ കാണിക്കുന്നു. ഒരു ഡോണിനെപ്പോലെ ലോകത്ത് പൂക്കള്‍ വിറ്റ് ബിസിനസ്സ് നടത്തുന്ന കാസനോവ എത്തുന്നത്. എന്നാല്‍ വളരെ ദുര്‍ബലമായ ഒരു കഥയായിപ്പോയി. കുറച്ചു പുതിയ സുന്ദരിമാരുടെ കയ്യുംകാലുമല്ലാതെ മറ്റൊന്നും പുതുമയായി തോന്നിയില്ല.
മലയാളത്തിലെ സൂപ്പര്‍ഹിറ്റായി 'ഉദയനാണ് താര'ത്തിലൂടെയാണ് റോഷന്‍ കടന്നുവന്നത്. പിന്നീട് ചെയ്ത നോട്ട്ബുക്ക് കേരളത്തിലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി, തുടര്‍ന്ന് ചെയ്ത 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്ന സിനിമയും മികച്ച ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡും നേടി. ഇതിപ്പോള്‍ കാസനോവയ്ക്ക് എന്തവാര്‍ഡാണ് കൊടുക്കേണ്ടത് എന്ന് പൊതുജനം ആലോചിക്കുന്നു. ചിലപ്പോള്‍ നേരില്‍ കണ്ടാല്‍ ജനം പ്രതികരിച്ചേക്കും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് ഇറങ്ങിയ ചിത്രമെന്ന് അവകാശപ്പെടുന്നു. ബജറ്റ് കോടികളോ, അഞ്ചുരൂപയോ ആവട്ടെ, പ്രേക്ഷകന്‍ ആവശ്യപ്പെടുന്നത് പരിപൂര്‍ണ്ണമായ വിനോദമാണ്. അത് ലഭിക്കാത്തിടത്തോളം വിജയം വിദൂരമായിരിക്കും. കോടികള്‍ ചെലവഴിച്ചെന്നു കരുതി എങ്ങിനെ ഒരു സിനിമ നന്നാവും?
സിനിമ ഷൂട്ടിങ് തുടങ്ങിയിട്ടുതന്നെ മൂന്നു വര്‍ഷത്തോളമായി. ഇതിനിടെ മലയാള പ്രേക്ഷകര്‍ അറിയാത്ത കുറെ കഥകള്‍ 'കാസനോവ'യിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ വെറും ഗോസിപ്പാവാനും സാധ്യതയുണ്ട്. അതില്‍ പ്രധാനം, ഒന്ന് മോഹന്‍ലാല്‍ ഏതോ ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായെന്നും, അവള്‍ പിന്നീട് അതിന്‍റെ വീഡിയോ കാണിച്ച് കോടികള്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും ബ്ലാക്ക്‌മെയില്‍ ചെയ്ത് നേടിയെന്നുമായിരുന്നു വാര്‍ത്ത. ചിലപ്പോള്‍ ഭാവിയില്‍ ആ വീഡിയോകള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ്‌വഴി ലഭ്യമായേക്കും. പിന്നീട് നടന്നത് അനുവാദമില്ലാതെ ഒരു ദ്വീപില്‍ കാസനോവ ഗ്രൂപ്പ് ഷൂട്ടിങ് ചെയ്തു. എല്ലാവരേയും അവിടത്തെ പോലീസ് പിടിച്ച് ജയിലിലും ഇട്ടു. തുടര്‍ന്ന് പാവം പ്രൊഡ്യൂസര്‍ ഡോ.സി.ജെ.ജോയ് കോടിക്കണക്കിന് രൂപ എറിഞ്ഞാണത്രെ അവരെയൊക്കെ ഭൂമിയിലിറക്കിയത്. കഷ്ടം! ഇങ്ങനെയൊക്കെയാണോ ഒരു സിനിമ നിര്‍മ്മിക്കേണ്ടത്...?
എന്തൊക്കയാണെങ്കിലും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആദ്യദിവസം മാത്രമെ തങ്ങള്‍ക്ക് കാശ് വാരാന്‍ പറ്റുള്ളുവെന്ന സത്യം മനസ്സിലാക്കി. 202 തീയറ്ററുകളില്‍ റിലീസ് ചെയ്തു. ആദ്യദിവസം പരമാവധി ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് ഇടിച്ചു കയറിപ്പിച്ച് ഒരു ഓളമുണ്ടാക്കി. പക്ഷേ, അതുകൊണ്ടൊന്നും കാസിനോവ നിന്നില്ല.
കം ഫാള്‍ ഇന്‍ ലവ് എന്നു പറയുന്നു....പക്ഷേ, ആ സിനിമ കാണുമ്പോള്‍ നമുക്ക് പ്രണയത്തിന്‍റെ ഒരു വശവും ഫീല്‍ ചെയ്യുന്നില്ല....മലയാള സിനിമയെ വ്യഭിചരിക്കാന്‍ കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ പ്രേക്ഷകരായ നമുക്ക് എന്തുചെയ്യാനൊക്കും?
മലയാള സിനിമയെ വ്യഭ്യചരിക്കാന്‍ കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ പ്രേക്ഷകരായ നമുക്ക് എന്തുചെയ്യാനൊക്കും?
ithilum ethrayo cenemakal irangiyitundu...annonnum arum vyabicharikan irangithirichathu paranju ketilla..pinne pranayathinu prayam oru prasanamalla....pinne muthukizhavanayalum mohanlal nalla nadananu....vere aru cheyyum malayalathil casanovaye?????????
മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന അവകാശവാദവുമായി 'കാസനോവ' വന്നത് ആദ്യാവസാനം കുറേ സ്റ്റൈലന്‍ ഷോട്ടുകളുമായാണ്. ഉദയനാണ് താരവും നോട്ടുബുക്കുമൊക്കെ ഒരുക്കിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും എന്റെ വീട് അപ്പൂന്റേം, നോട്ടുബുക്ക്, ട്രാഫിക്ക് തുടങ്ങി വേറിട്ട തിരക്കഥകള്‍ ഒരുക്കിയ ബോബി സഞ്ജയ് ടീമും ഒന്നിക്കുമ്പോള്‍ എന്തെങ്കിലും പുതുമ ആരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മാത്രം കുറ്റമാണ്. അങ്ങനെയൊരു അവകാശവാദവും അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ചതായി ഓര്‍ക്കുന്നില്ല.
കാസനോവയെന്ന വിളിപ്പേര് സ്വന്തം പേരാക്കിയ നായകന്റെ കഥയാണിത്. പൂക്കച്ചവടക്കാരനാണെങ്കിലും പൂപോലെ ഏതൊരു പെണ്ണിന്റെയും മനസും ഉടലും കവരാന്‍ മാസ്മരിക ശക്തിയുള്ളവന്‍. ഒരു മോഷണവാര്‍ത്തയുടെ പിന്നാമ്പുറം തേടി, അതില്‍ തനിക്ക് വേണ്ടവരെ കണ്ടെത്താന്‍ ദുബൈയിലെത്തുകയാണ് അയാള്‍. അവിടെ വീണ്ടും മോഷണ പദ്ധതിയിടുന്ന നാലംഗ യുവാക്കളുടെ സംഘത്തെ ടി.വി ഷോയുടെ പശ്ചാത്തലത്തില്‍ കുടുക്കാനുള്ള ശ്രമമാണ് പിന്നീടങ്ങോട്ട്.
റോഷന്‍ ആന്‍ഡ്രൂസ് ബോബി സഞ്ജയന്‍മാരെ വെച്ച് ഏറെ കാത്തിരുന്ന പരുവപ്പെടുത്തിയെടുത്തത് ഈ തിരക്കഥ തന്നെയാണോ? സംശയത്തിന് കാരണമുണ്ട്. എന്തെന്നാല്‍ ചിത്രത്തില്‍ അങ്ങനെയൊരു വസ്തുവിന്റെ സാന്നിധ്യമാണ് ഒട്ടും അനുഭവപ്പെടാത്തത്. പക്ഷേ, ബോബി സഞ്ജയ് സഹോദരര്‍ എഴുതിക്കൊടുത്തത് തന്നാലാവുംപടി റോഷന്‍ സാങ്കേതികത്തികവോടെ പകര്‍ത്തിയിട്ടുണ്ട്.
ചിത്രം റിലീസ് ചെയ്ത മണിക്കൂര്‍ മുതല്‍ ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടത് പ്രതീക്ഷകളുടേയും പ്രതീക്ഷാഭംഗത്തിന്റെയും കണക്കുകളാണ്. ആവശ്യമില്ലാത്തത് പ്രതീക്ഷിച്ച് കൂട്ടിയിട്ട് പാവം തിരക്കഥാകൃത്തുക്കളെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലല്ലോ. അതേസമയം, പറയേണ്ട ചില കാര്യങ്ങള്‍ വേറെയുണ്ട്.
നായകന്റെ നേതൃത്വത്തിലുള്ള ടെലിവിഷന്‍ പ്രോഗ്രാം തന്നെ ആദ്യം കല്ലുകടിയുണ്ടാക്കുന്നത്. ടി വി റിയാലിറ്റി ഷോ തീര്‍ത്തും യുക്തിക്ക് നിരക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ചിലപ്പോള്‍ പ്രേമം അങ്കുരിപ്പിക്കാനുള്ള നൂതനമായ പ്രക്രിയകള്‍ പഴഞ്ചന്‍മാരില്‍പ്പെട്ടവര്‍ക്ക് മനസിലാകാതെ പോയതായിരിക്കും എന്ന് ആശ്വസിക്കാം. കഥയെഴുതിയവര്‍ക്കും അങ്ങനെ സംശയം തോന്നിയതിനാലാവണം രണ്ടാം പകുതിയിലെ കാസനോവ -സമീറ (ശ്രേയ ശരണ്‍) പ്രണയം പറഞ്ഞുബോധ്യപ്പെടുത്താന്‍ ഒരു മണിക്കൂര്‍ സമയമെടുത്തിട്ടുണ്ട്.
അതുകൊണ്ടു സംഭവിച്ചതെന്തെന്നാല്‍, ആദ്യ പകുതിയില്‍ പറഞ്ഞുവന്ന മോഷണസംഘത്തിന്റെ ഉപകഥ പ്രേക്ഷക മനസില്‍ നിന്ന് ഈ സമയം കൊണ്ട് മാഞ്ഞിരിക്കും. അവസാനം ഫ്ലാഷ് ബാക്ക് കഴിഞ്ഞ് തിരികെയെത്തുമ്പോഴാകും നമ്മള്‍ ഓര്‍ക്കുക, ഓ..ഇതാണല്ലോ ആദ്യം പറഞ്ഞുവന്നതെന്ന്.!!
കഥയും കൃത്യമായ യുക്തിയുമില്ലാത്ത ചിത്രങ്ങള്‍ ആസ്വാദ്യമാവുന്നില്ലേ?, തമിഴ് പടം കണ്ടു വിസിലടിക്കുന്ന മലയാളിക്ക് എന്തുകൊണ്ട് കോടികള്‍ മുടക്കിയ ഈ ചിത്രം അതുപോലെ കണ്ടുകൂടാ എന്നൊരു മറുചോദ്യം പലേടത്തും ഉന്നയിച്ചു കണ്ടു. അതിനുമുണ്ട് ഉത്തരം. മേല്‍പ്പറഞ്ഞ തമിഴ് ചിത്രങ്ങള്‍ക്ക് യുക്തി തൊട്ടുതീണ്ടിയിട്ടുണ്ടാവില്ല. പക്ഷേ, കഥ പറഞ്ഞുപോകുന്നതില്‍ കൃത്യമായ ഒഴുക്കും ഭംഗിയുമുണ്ടാകും. പ്രേക്ഷകനെ പിടിച്ചിരുത്താനും കൃത്യമായി കഥ പിന്തുടരാനും അതുമതി.
ചിത്രം സ്ത്രീവിരുദ്ധമാണോ എന്ന ചര്‍ച്ചയിലും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എല്ലാ മുഖ്യധാരാ ചിത്രങ്ങളും സ്ത്രീ വിരുദ്ധമാണ്, സ്ത്രീകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഭോഗവസ്തുക്കളായി മാത്രമാണ് സിനിമകളില്‍ ചിത്രീകരിക്കപ്പെടുന്നത്. അവയിലൊരണ്ണം മാത്രമാണ് 'കാസനോവ'.
നായക കഥാപാത്രത്തിന് ജീവസ്സേകാന്‍ സംവിധായകനും രചയിതാവിനുമായിട്ടില്ല. സുന്ദരമായ വിഷ്വലുകളുടെ മാറ്റു കൂട്ടാന്‍ ലക്ഷ്മി റായ്, ശ്രേയ തുടങ്ങിയ നായികമാരുടെ സാന്നിധ്യം സഹായിച്ചു എന്നു മാത്രം.
ചുരുക്കത്തില്‍, ബഡ്ജറ്റും മികച്ച താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും നല്ല ലൊക്കേഷനുകളും ഒക്കെ ഒന്നിച്ചുവന്നിട്ടും കൃത്യമായൊരു തിരക്കഥയില്ലാത്തതിനാല്‍ മല എലിയായ അവസ്ഥയിലാണ് 'കാസനോവ'.
കോണ്‍ഫിഡെണ്ട് കാസനോവ
റോക്ക് ന്‍ റോളിനു സാഗര്‍ ഏലിയാസ് ജാക്കിയിലുണ്ടായ ജാര സന്തതി അതാണ് കാസനോവ.പ്രണയത്തിന്‍റെ രാജകുമാരന്‍ എന്നൊക്കെ പറയുന്നത് കേട്ടു..പക്ഷെ ഒരു സംശയം ഈ വ്യഭിചാരം എന്ന് മുതലാ പ്രണയമായത്..!!രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ അയാള്‍ വെച്ചോണ്ട് ഇരിക്കില്ല പോലും!! ഇതാണോ പ്രണയം..!! സ്ത്രീയെ വെറും ഉപകരണമായി മാത്രം കാണുന്ന നായകന്‍ പുതിയ കാമുകിക്ക് വേണ്ടി പഴയ കാമുകിയുടെ പട്ടിക്കുട്ടിയെ തുറന്നു വിട്ടു അവളെ അതിന്‍റെ പിന്നാലെ ഓടിക്കുന്ന ദൃശ്യം തികച്ചും പരിഹാസ്യമാണ്.. തികഞ്ഞ സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞു നില്‍ക്കുന്നു ഈ ചിത്രത്തില്‍ ഉടനീളം.ചിത്രത്തിലെ നായകന്‍ ഒരിക്കല്‍ പോലും മലയാളിയുടെ പ്രതിരൂപമായോ സ്വപ്നമായോ വരുന്നില്ല.
ആത്യന്തികമായി ചിത്രം ഒരു പ്രണയ(?? ) കഥയാണോ പ്രതികാര കഥയാണോ എന്ന് നിശ്ചയമില്ല (കഥയുണ്ടോ എന്ന് തന്നെ സംശയമാണ്)
സ്ത്രീകളെ വെറും 55 കിലോ മാംസം മാത്രമായി കണ്ടു നടന്ന ഒരാള്‍ പെട്ടെന്ന് ഒരു പെണ്ണിനെ കണ്ടപ്പോള്‍ പരിശുദ്ധ പ്രേമം..അവള്‍ക്ക് കാപ്പി മേടിച്ചു കൊടുക്കുന്നു..തേന്‍ കൊടുക്കുന്നു..അവളെ സ്പര്‍ശിക്കാന്‍ പെടാ പാട് പെടുന്നു…ഹോ…അവസാനം അവളെ അതിനു കിട്ടില്ല എന്നറിഞ്ഞിട്ടാണോ എന്തോ..പിന്നെ അവളെ ജീവിത പങ്കാളിയാക്കണം എന്ന മോഹം ..പക്ഷെ വിധി അയാളെ അതിനു അനുവദിക്കുന്നില്ല…ഒരു ദിവസം പ്രണയ പരവശയായി അവള്‍ കാസനോവയെ കാണാന്‍ പോകുമ്പോള്‍ അവള്‍ പോലീസുകാര്‍ക്കും കൊള്ളക്കാര്‍ക്കും ഇടയില്‍ പെടുകയാണ്..പോലീസുകാര്‍ -കൊള്ളക്കാര്‍ കൊള്ളക്കാര്‍-പോലീസുകാര്‍..പോലീസുകാര്‍ -കൊള്ളക്കാര്‍..കൊള്ളക്കാര്‍-പോലീസുകാര്‍…അവസാനം കൊള്ളക്കാരുടെ വെടി കൊണ്ട് നമ്മുടെ സോറി കാസനോവ യുടെ നായിക അതി ദാരുണമായി കൊല്ലപ്പെടുകയാണ് സുഹൃത്തുക്കളെ…കൊല്ലപ്പെടുകയാണ്….
അങ്ങനെ കൊള്ളക്കാരെ ദുഫായില് വെച്ച് നമ്മുടെ കാസനോവക്കൊച്ചേട്ടന്‍ കൊല്ലുന്നു……..(കഴിഞ്ഞോ.. .ഇല്ല ഇനി പേര് കൂടി കാണിക്കും..എന്താ പോരെ…)
ചിത്രത്തില്‍ മോഹന്‍ ലാല്‍ പ്രായം നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്..? റിയാസ് ഖാനും നാല് പിള്ളേരും അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കി…നായികമാര്‍(അങ്ങനെയൊന്നുണ്ടോ!!) മിനി സ്കര്‍ട്ടും ഇട്ടോണ്ട് കാസനോവയുടെ താളത്തിനൊത്ത് തുള്ളുന്നു..!!കാസനോവ പ്രേമിക്കാന്‍ പറയുമ്പോള്‍ പ്രേമിക്കുന്നു..ഫോണ്‍ ചെയ്യാന്‍ പറയുമ്പോള്‍ ഫോണ്‍ ചെയ്യുന്നു..ഒരുമിച്ചു നടക്കാന്‍ പറയുമ്പോള്‍ നടക്കുന്നു..!!!
റോഷന്‍ ആന്‍ഡ്രൂസിന്റെ ഷോട്സ് അ പാരം..!.ബോബി സഞ്ജയ് വളരെ നിരാശപ്പെടുത്തി.
പിന്‍ കുറിപ്പ്: ഈ സിനിമയുടെ ശരിക്കും പേരെന്താ..?? കോണ്‍ഫിഡെണ്ട് കാസനോവ എന്നുണ്ടോ അതോ കാസനോവ എന്ന് മാത്രമേ ഉള്ളോ…എന്തായാലും കാശ് പോയി…ഇനി പറഞ്ഞിട്ടെന്താ…
ഫാള്‍ ഇന്‍ ട്രാപ്.. ഫാള്‍ ഇന്‍ ട്രാപ് ..ഓഹോഹോ… ഫാള്‍ ഇന്‍ ട്രാപ്….ഓഹോഹോ… ഫാള്‍ ഇന്‍ ട്രാപ്..
ഈ വ്യഭിചാരം എന്ന് മുതലാ പ്രണയമായത്..!!രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ അയാള്‍ വെച്ചോണ്ട് ഇരിക്കില്ല പോലും!! ഇതാണോ പ്രണയം..!! സ്ത്രീയെ വെറും ഉപകരണമായി മാത്രം കാണുന്ന നായകന്‍ പുതിയ കാമുകിക്ക് വേണ്ടി പഴയ കാമുകിയുടെ പട്ടിക്കുട്ടിയെ തുറന്നു വിട്ടു അവളെ അതിന്‍റെ പിന്നാലെ ഓടിക്കുന്ന ദൃശ്യം തികച്ചും പരിഹാസ്യമാണ്.. തികഞ്ഞ സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞു നില്‍ക്കുന്നു ഈ ചിത്രത്തില്‍ ഉടനീളം.ചിത്രത്തിലെ നായകന്‍ ഒരിക്കല്‍ പോലും മലയാളിയുടെ പ്രതിരൂപമായോ സ്വപ്നമായോ വരുന്നില്ല.