കുഞ്ഞളിയന്‍

| Posted in | Posted on

6

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്‍റെ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സജിസുരേന്ദ്രന്‍ തനി തറ സിനിമ ഒരിക്കല്‍ക്കൂടി ചെയ്തു 'തറയളിയന്‍' സോറി കുഞ്ഞളിയന്‍./.




ടോമിച്ചന്‍ മുളകുപാടം എന്ന പേരെടുത്ത പ്രൊഡ്യൂസര്‍, ആദ്യ സിനിമയിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായ സജി സുരേന്ദ്രന്‍, മലയാളത്തില്‍ ഇപ്പോഴുള്ള തിരക്കഥാകൃത്തുക്കളില്‍ ഏറ്റവും വിലയേറിയവനും തിരക്കുപിടിച്ചവനുമായ കൃഷ്ണ പൂജപ്പുര, ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ക്യാമറമാന്‍ അനില്‍ നായര്‍ ... ഹൊ! കുഞ്ഞളിയന്റെ ക്രെഡിറ്റ് ലൈന്‍ വായിച്ച് ആളുകള്‍ പുളകംകൊണ്ടാണ് ആദ്യദിവസം തീയറ്ററില്‍ എത്തിയത്. ഫലമോ, പുലഭ്യം പറഞ്ഞാണ് മിക്കവരും തീയറ്റര്‍ വിട്ടത്.




രണ്ടാം ഷോയ്ക്ക് മലയാളം ബോക്‌സ്ഓഫീസിന്റെ സ്ഥിരം അംഗങ്ങള്‍ (പൊതുവെ ആദ്യദിനം മിക്ക സിനിമകളുടെ ഷോയില്‍ ഈ അംഗങ്ങള്‍ ഉണ്ടാവും) ക്യൂ നില്‍ക്കവേ ഒരാള്‍ ആദ്യഷോ കഴിഞ്ഞ്, സിനിമക്കാരെ മുഴുവന്‍ പുലഭ്യം പറഞ്ഞുകൊണ്ട് അരിശത്തോടെ പുറത്തേക്ക് ഇറങ്ങുന്നു.
'എന്താ ചേട്ടാ....പടം എങ്ങിനെയുണ്ട്?'
'%*/%*%*%*...മക്കള്‍, പൈസയും പോയി...സമയവും പോയി' - ഇതായിരുന്നു പ്രതികരണം. പ്രേക്ഷകര്‍ ഈയിടെ പുറത്തിറങ്ങിയ ഒരു ചെറുപ്പക്കാരന്റെ സിനിമയ്ക്ക് തോരാതെ കയ്യടിച്ചത് ഒരുപക്ഷേ, ഇതുപോലുള്ള അമര്‍ഷം കാരണമാവാം.




മലയാളം ബോക്‌സ്ഓഫീസ് അംഗങ്ങള്‍ പടം കണ്ടുകൊണ്ടിരിക്കേ, താഴത്തെ നിലയിലിരിക്കുന്ന അംഗം ബാല്‍ക്കണിയിലെ അംഗത്തിന് മെസേജ്  ''ചിലപ്പോ ഞാനുറങ്ങിപ്പോയാല്‍, പടം കഴിയുമ്പോള്‍ മിസ്‌കോള്‍ അടിച്ചേക്കണേ". എന്താണ് സജിസുരേന്ദ്രന് പറ്റിയത്? ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം സിനിമ ചെയ്യുന്നത്? അറുബോറന്‍ തമാശകളും, കുറെ തിരിച്ചും മറിച്ചുമുള്ള ഓട്ടങ്ങളും, എന്തിന്, വിജയരാഘവന്‍, തെസ്‌നിഖാന്‍, ജഗദീഷ്, ബിന്ദുപണിക്കര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ സ്‌ക്രീനില്‍ കോപ്രായങ്ങള്‍ ചെയ്തുകൂട്ടുമ്പോള്‍, ഒരു കുഞ്ഞുകുട്ടിപോലും തീയറ്ററില്‍ നിന്ന് അനങ്ങുന്നില്ല. ഗതികിട്ടാ പ്രേതം പോലെ ജയസൂര്യ കിടന്നു മറിയുന്നുമുണ്ട്.




ഒരിക്കല്‍ സിനിമയെ വളരെ ഗൗരവമായി വീക്ഷിക്കുന്ന, നിരവധി ദേശീയ നാടകങ്ങള്‍ ചെയ്ത് തന്റെ കഴിവ് തെളിയിച്ച ചെറുപ്പക്കാരന്‍, വളരെ പ്രസക്തമായ സബ്ജക്ടുമായി ജയസൂര്യയെ സമീപിച്ചു. തികച്ചും കൊമേര്‍ഷ്യല്‍ ചിത്രം. ആറുമാസക്കാലം നടത്തിച്ച് ആ ചെറുപ്പക്കാരനെ കയ്യൊഴിഞ്ഞ ജയസൂര്യ, പറഞ്ഞ ഉത്തരം ഇതായിരുന്നു.
'' പുതിയ സംവിധായകര്‍ക്ക് ഞാന്‍ ഡേറ്റ് കൊടുക്കുന്നില്ല. നിങ്ങള്‍ ഒരു രണ്ടു പടം ചെയ്തിട്ടു വരൂ...'' എന്നിട്ട് ചെയ്ത് പരിചയമുള്ള സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടോ..?




ചിത്രത്തില്‍ ഓര്‍ത്തിരിക്കാന്‍ ഒരു നല്ല ഗാനം പോലുമില്ല. അസാമാന്യ രീതിയില്‍ ക്യാമറ ചലിപ്പിച്ചിട്ടില്ല. എടുത്തുപറയത്തക്ക നല്ല കഥയല്ല. തകര്‍പ്പന്‍ അഭിനയം എന്നുപറയാന്‍ ആര്‍ക്കും പ്രത്യേകിച്ച് കോണ്‍ട്രിബ്യൂഷന്‍ തരാനില്ല. എങ്കില്‍ പിന്നെ, പ്രേക്ഷകനെ രസിപ്പിക്കാനെന്തെങ്കിലും സജിസുരേന്ദ്രന്‍ ചേര്‍ക്കേണ്ടിയിരുന്നു.

Comments (6)

ഞാന്‍ ഈ ബ്ലോഗിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ വായിക്കാറുണ്ട്. . . .

സാധാരണ സിനിമ റിവ്യൂ ബ്ലോഗിനെ അപേക്ഷിച്ചു ഇത് വ്യത്യസ്തമാകുന്നത് അതിന്റെ SIMPLICITY ആണ് കടുകട്ടി പദങ്ങളും സംവിധായകന്‍ പോലും കാണാത്ത അര്‍ത്ഥ തലങ്ങള്‍ കല്‍പ്പിച്ചു സിനിമകളെ വളച്ചൊടിക്കുന്ന തരം നിരൂപണങ്ങളില്‍ നിന്ന് വ്യത്യസ്തം ആകുന്നു ഈ ബ്ലോഗ്‌. . . ഇവിടെ ഒരു സിനിമ എങ്ങനെ പ്രേക്ഷകന് രസിക്കുമോ ഇല്ലയോ. . . .കാണാന്‍ എന്തെങ്കിലും പടത്തില്‍ ഉണ്ടോ എന്ന് മാത്രം പറയുന്നു. . . .സിനിമ കാണണോ വേണ്ടയോ എന്നാ തീരുമാനം ആകാത്തവര്ക് ഒരു വഴികാട്ടി. . . ആശംസകള്‍

പിന്നെ ഈ സിനിമ അനന്യയെ കണ്ടു മോഹിച്ചു ഈ പടം ഒന്ന് കാണണം എന്നുണ്ടായിരുന്നു. . ഇപ്പൊ വേണ്ട . . അല്ല സജി സുരേന്ദ്രന്‍ ആണെന്ന് അറിഞ്ഞിരുന്നില്ല. . അറിഞ്ഞിരുന്നെങ്കില്‍ അന്നെ വേണ്ട വച്ചേനെ. .ഫോര്‍ ഫ്രണ്ട്സ് കണ്ടത് തന്നെ മതിയായേ ഈശ്വരാ!!!!!

'' സാധാരണ സിനിമ റിവ്യൂ ബ്ലോഗിനെ അപേക്ഷിച്ചു ഇത് വ്യത്യസ്തമാകുന്നത് അതിന്റെ SIMPLICITY ആണ് കടുകട്ടി പദങ്ങളും സംവിധായകന്‍ പോലും കാണാത്ത അര്‍ത്ഥ തലങ്ങള്‍ കല്‍പ്പിച്ചു സിനിമകളെ വളച്ചൊടിക്കുന്ന തരം നിരൂപണങ്ങളില്‍ നിന്ന് വ്യത്യസ്തം ആകുന്നു ഈ ബ്ലോഗ്‌. . . ഇവിടെ ഒരു സിനിമ എങ്ങനെ പ്രേക്ഷകന് രസിക്കുമോ ഇല്ലയോ. . . .കാണാന്‍ എന്തെങ്കിലും പടത്തില്‍ ഉണ്ടോ എന്ന് മാത്രം പറയുന്നു. . . .സിനിമ കാണണോ വേണ്ടയോ എന്നാ തീരുമാനം ആകാത്തവര്ക് ഒരു വഴികാട്ടി. . . ആശംസകള്‍""''


ഇതു തന്നെയാണ് മലയാളം ബോക്‌സ് ഓഫീസിന്റെ ലക്ഷ്യം...താങ്കളുടെ നല്ല മനസ്സിനും നല്ല പ്രതികരണത്തിനും അകമഴിഞ്ഞ നന്ദി....

ഇതെങ്കിലും കൊള്ളാമായിരിയ്ക്കും എന്ന് വെറുതേ പ്രതീക്ഷിച്ചിരുന്നു. കഷ്ടം.

സജി സുരേന്ദ്രന്‍ ഇനി എന്നാണ് കളം മാറ്റിച്ചവിട്ടുന്നത്?

ചുരുക്കത്തില്‍ കുഞ്ഞളിയന്റെ പോസ്റ്റര്‍ കാണുമ്പോഴുണ്ടാകുന്ന കൗതുകം സിനിമ തുടങ്ങുന്നതോടെ തീരുന്നുവെന്നര്‍ത്ഥം..നന്ദി.. ഈ മുന്നറിയിപ്പിന്‌......

മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഗൂഡാലോചനയാണ് തന്റെ പുതിയ സിനിമയായ "കുഞ്ഞളിയന്‍" തകര്‍ക്കുന്നതിനുവേണ്ടിനടന്നതെന്ന്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ പരിതപിച്ചു.ഒരു പുതുമുഖസംവിധായകനായ തന്നെ പ്രോത്സാഹിപ്പിക്കേണ്ടതിനുപകരം കല്ലെറിയുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല എന്നദ്ദേഃഅം ഗദ്ഗദകണ്ഠനായി മൊഴിഞ്ഞു.വളരെ മികച്ച ഒരു കുടുംബകഥയാണ് കുഞ്ഞളിയന്റേതെന്നും ഇപ്പോള്‍ ധാരാളമാളുകള്‍ പടം കാണാനായിട്ടെത്തുന്നുണ്ടെന്നും അദ്യേം പറഞ്ഞു...‍

ശ്രീക്കുട്ടാ.....പൊതുജനങ്ങള്‍ വിഡ്ഢികളല്ല. പുതുമുഖ സംവിധായകന്‍ എന്ന പദവി 'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തോടെ പൊളിഞ്ഞു വീണതാണ്. അന്ന് നല്ല സിനിമയായപ്പോള്‍ പൊതുജനം കയ്യടിച്ചു....ഫോര്‍ ഫ്രണ്ട്‌സ് സജിക്ക് പിഴച്ചപ്പോള്‍ പൊതുജനം മിണ്ടാതിരുന്നു.....ഇനി...?

Post a Comment