മലയാളി പ്രേക്ഷകരെ ഇങ്ങനെ ചതിക്കണോ..?

| Posted in | Posted on

0


സ്ഥലം: പാലക്കാട് അരോമ തീയറ്റര്‍




ഇന്ന് കാലത്ത് പാലക്കാട് അരോമയില്‍ സിങ്കക്കോട്ടൈ സിനിമ റിലീസ് ചെയ്തതു തന്നെ കാണാന്‍ പ്രേക്ഷകര്‍ ഓടിയെത്തി. അര്‍ജുനും സ്‌നേഹയുമൊക്കെ പോസ്റ്ററില്‍ നിറഞ്ഞു നിന്നു. പാവം പാലക്കാട്ടുകാര്‍. പൊതുവെ അവര്‍ക്ക് തമിഴ് സിനിമയോട് ഇത്തിരി കമ്പം കൂടുതലാണ്. അവര്‍ അതു പ്രതീക്ഷിച്ച് ഓടിയെത്തി. പടം തുടങ്ങി. അപ്പോഴല്ലെ സംഗതി പിടികിട്ടിയത്...


ഇത് നമ്മുടെ തെങ്കാശിപട്ടണം.  ഒരു കാലത്ത് മലയാളക്കരയില്‍ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായ കരിഞ്ഞ ലാലിന്റെ പടം. നോക്കണേ.....മലയാളി പ്രേക്ഷകരെ സിനിമാക്കാര്‍ എത്ര തരം താഴ്ന്ന രീതിയില്‍ കണ്ടത്...


ഈ ചിത്രം തന്നെ ശരത്കുമാര്‍ അഭിനയിച്ച് തെങ്കാശിപട്ടണം എന്ന പേരിലുള്ള തമിഴ്പടം പുറത്തു വന്നിരുന്നു. ആ പടവും കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടതും സാമാന്യം കളക്ഷന്‍ ഉണ്ടാക്കിയതുമാണ്. എന്നിട്ട് ഇതേ ചിത്രം തെലുങ്കില്‍ അര്‍ജുനും സ്‌നേഹയുമൊക്കെയായി ആരോ റീമെയ്ക്ക് നടത്തിയിരുന്നു. അതേ ചിത്രത്തിനെ വീണ്ടും തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് വീണ്ടും കേരളത്തില്‍ 'സിങ്കക്കോട്ടൈ' എന്ന പേരില്‍.
കഷ്ടം ! മലയാളി പ്രേക്ഷകര്‍ ഈ സിനിമ ഇനി എത്ര തവണകൂടി സഹിക്കണം...?
എന്തായാലും പാലക്കാട്ടെ തീയറ്ററില്‍ നിന്നും ജനം കൂട്ടത്തോടെ പ്രശ്‌നമുണ്ടാക്കി. നിവര്‍ത്തിയില്ലാതെ തിയറ്റര്‍ ഉടമകള്‍ ആളുകളുടെ രൂപ തിരിച്ചുകൊടുത്തു എന്നതാണ് അറിവ്.
ഇത്തരം കുത്തഴിഞ്ഞ ഡിസ്ട്രിബ്യൂഷന്‍ രീതിയെ ശക്തമായി നേരിടേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.
എന്തായാലും പാലക്കാട്ടെ ചുണക്കുട്ടന്മാര്‍ രൂപ തന്നില്ലെങ്കില്‍ തീയറ്റര്‍ അടിച്ചുപൊളിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍....രൂപ നല്‍കി. ഇനി കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ എന്തായിരിക്കും അവസ്ഥ.
പുതീയ പടമാണെന്ന് ധരിച്ച് കയറിയ മലയാളികള്‍ 'ഫൂള്‍' ആയി പുറത്തിറങ്ങും....കഷ്ടം...കഷ്ടം....

Comments (0)

Post a Comment