വെണ്‍ശംഖുപോല്‍
| Posted in | Posted on
0
സുരേഷ് ഗോപിയും ജ്യോതിര്‍മയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെണ്‍ശംഖുപോല്‍ എന്ന ചലച്ചിത്രം തീയറ്ററുകളില്‍ എത്തി. പേരുപോലെ തന്നെ ഒരു ഓഫ് ബീറ്റ് ചിത്രമാണ് ഇത്. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത വെണ്‍ശഖുപോല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ്.ആര്‍. നാരായണ്‍ ആണ്.
ചിത്രം വാസ്തവത്തില്‍ ബോറാണ്. രോഗിയായ നായകന്‍ തന്റെ കുടുംബത്തിനു വേണ്ടി എല്ലാം സഹിക്കുന്ന ചിത്രവും പ്രമേയവും വെറും പഴഞ്ചനാണെന്നു പറയാം. സാധാരണ ഓഫ് ബീറ്റ്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു പോലും അറുബോറായി തോന്നിയ ഒരു ചിത്രമാണ് വെണ്‍ശംഖുപോല്‍.
ധാരാളം കഥാപാത്രങ്ങളും താരങ്ങളും ഉള്ള ഒരു ചിത്രമാണ് ഇത്. അനൂപ്‌മേനോന്‍, മനോജ് കെ ജയന്‍, മീരാ നന്ദന്‍, മഞ്ചുള, മാസ്റ്റര്‍ ദേവനാരായണന്‍, കൊച്ചുപ്രേമന്‍, സുകുമാരി അങ്ങിനെ പോവുന്നു നീണ്ട നിര.
സുരേഷ് ഗോപിയുടെ അഭിനയം വളരെ നാടകീയവും ബോറടിപ്പിക്കുന്നതുമായിരുന്നു. കഴിവുറ്റ ആ നടനെ വേണ്ട വിധത്തില്‍ ഉപയോഗിക്കുവാന്‍ സംവിധായകനായിട്ടില്ല എന്നതാണ് വാസ്തവം. ടിപ്പിക്കല്‍ അവാര്‍ഡ് സിനിമയുടെ രീതിയില്‍ അനാവശ്യമായ സ്ഥലങ്ങളില്‍ കവിതകളും മറ്റും കുത്തിക്കറ്റിയതും ചിത്രത്തിന്റെ നല്ല കാഴ്ചയ്ക്ക് വിനയായി. പല സീനുകളും പഴക്കം മണക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ തീയറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. സവിശേഷതകള്‍ ഒന്നുമില്ലാതെ എന്തിനോ വേണ്ടി എടുത്ത ഒരു ചിത്രമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.