tag:blogger.com,1999:blog-4096402987423365804.post3927730472587878587..comments2023-04-24T21:35:19.711+05:30Comments on Malayalam Box Office: കാസനോവAnonymoushttp://www.blogger.com/profile/07444605498109339989noreply@blogger.comBlogger5125tag:blogger.com,1999:blog-4096402987423365804.post-53643791910729541442012-02-22T13:24:39.520+05:302012-02-22T13:24:39.520+05:30ഈ വ്യഭിചാരം എന്ന് മുതലാ പ്രണയമായത്..!!രണ്ടാഴ്ചയില്‍...ഈ വ്യഭിചാരം എന്ന് മുതലാ പ്രണയമായത്..!!രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ അയാള്‍ വെച്ചോണ്ട് ഇരിക്കില്ല പോലും!! ഇതാണോ പ്രണയം..!! സ്ത്രീയെ വെറും ഉപകരണമായി മാത്രം കാണുന്ന നായകന് പുതിയ കാമുകിക്ക് വേണ്ടി പഴയ കാമുകിയുടെ പട്ടിക്കുട്ടിയെ തുറന്നു വിട്ടു അവളെ അതിന്റെ പിന്നാലെ ഓടിക്കുന്ന ദൃശ്യം തികച്ചും പരിഹാസ്യമാണ്.. തികഞ്ഞ സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞു നില്ക്കുന്നു ഈ ചിത്രത്തില്‍ ഉടനീളം.ചിത്രത്തിലെ നായകന് ഒരിക്കല്‍ പോലും മലയാളിയുടെ പ്രതിരൂപമായോ സ്വപ്നമായോ വരുന്നില്ല.maneeshhttps://www.blogger.com/profile/15919766878358386608noreply@blogger.comtag:blogger.com,1999:blog-4096402987423365804.post-40260938701061217562012-02-22T13:20:13.150+05:302012-02-22T13:20:13.150+05:30കോണ്ഫിഡെണ്ട് കാസനോവ
റോക്ക് ന് റോളിനു സാഗര്‍ ഏലി...കോണ്ഫിഡെണ്ട് കാസനോവ

റോക്ക് ന് റോളിനു സാഗര്‍ ഏലിയാസ് ജാക്കിയിലുണ്ടായ ജാര സന്തതി അതാണ് കാസനോവ.പ്രണയത്തിന്റെ രാജകുമാരന് എന്നൊക്കെ പറയുന്നത് കേട്ടു..പക്ഷെ ഒരു സംശയം ഈ വ്യഭിചാരം എന്ന് മുതലാ പ്രണയമായത്..!!രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരു പെണ്ണിനെ അയാള്‍ വെച്ചോണ്ട് ഇരിക്കില്ല പോലും!! ഇതാണോ പ്രണയം..!! സ്ത്രീയെ വെറും ഉപകരണമായി മാത്രം കാണുന്ന നായകന് പുതിയ കാമുകിക്ക് വേണ്ടി പഴയ കാമുകിയുടെ പട്ടിക്കുട്ടിയെ തുറന്നു വിട്ടു അവളെ അതിന്റെ പിന്നാലെ ഓടിക്കുന്ന ദൃശ്യം തികച്ചും പരിഹാസ്യമാണ്.. തികഞ്ഞ സ്ത്രീ വിരുദ്ധതയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞു നില്ക്കുന്നു ഈ ചിത്രത്തില്‍ ഉടനീളം.ചിത്രത്തിലെ നായകന് ഒരിക്കല്‍ പോലും മലയാളിയുടെ പ്രതിരൂപമായോ സ്വപ്നമായോ വരുന്നില്ല.

ആത്യന്തികമായി ചിത്രം ഒരു പ്രണയ(?? ) കഥയാണോ പ്രതികാര കഥയാണോ എന്ന് നിശ്ചയമില്ല (കഥയുണ്ടോ എന്ന് തന്നെ സംശയമാണ്)
സ്ത്രീകളെ വെറും 55 കിലോ മാംസം മാത്രമായി കണ്ടു നടന്ന ഒരാള്‍ പെട്ടെന്ന് ഒരു പെണ്ണിനെ കണ്ടപ്പോള്‍ പരിശുദ്ധ പ്രേമം..അവള്‍ക്ക് കാപ്പി മേടിച്ചു കൊടുക്കുന്നു..തേന്‍ കൊടുക്കുന്നു..അവളെ സ്പര്‍ശിക്കാന്‍ പെടാ പാട് പെടുന്നു…ഹോ…അവസാനം അവളെ അതിനു കിട്ടില്ല എന്നറിഞ്ഞിട്ടാണോ എന്തോ..പിന്നെ അവളെ ജീവിത പങ്കാളിയാക്കണം എന്ന മോഹം ..പക്ഷെ വിധി അയാളെ അതിനു അനുവദിക്കുന്നില്ല…ഒരു ദിവസം പ്രണയ പരവശയായി അവള് കാസനോവയെ കാണാന്‍ പോകുമ്പോള്‍ അവള് പോലീസുകാര്‍ക്കും കൊള്ളക്കാര്‍ക്കും ഇടയില്‍ പെടുകയാണ്..പോലീസുകാര്‍ -കൊള്ളക്കാര്‍ കൊള്ളക്കാര്‍-പോലീസുകാര്‍..പോലീസുകാര്‍ -കൊള്ളക്കാര്‍..കൊള്ളക്കാര്‍-പോലീസുകാര്‍…അവസാനം കൊള്ളക്കാരുടെ വെടി കൊണ്ട് നമ്മുടെ സോറി കാസനോവ യുടെ നായിക അതി ദാരുണമായി കൊല്ലപ്പെടുകയാണ് സുഹൃത്തുക്കളെ…കൊല്ലപ്പെടുകയാണ്….

അങ്ങനെ കൊള്ളക്കാരെ ദുഫായില് വെച്ച് നമ്മുടെ കാസനോവക്കൊച്ചേട്ടന് കൊല്ലുന്നു……..(കഴിഞ്ഞോ.. .ഇല്ല ഇനി പേര് കൂടി കാണിക്കും..എന്താ പോരെ…)

ചിത്രത്തില്‍ മോഹന്‍ ലാല്‍ പ്രായം നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്..? റിയാസ് ഖാനും നാല് പിള്ളേരും അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കി…നായികമാര്‍(അങ്ങനെയൊന്നുണ്ടോ!!) മിനി സ്കര്‍ട്ടും ഇട്ടോണ്ട് കാസനോവയുടെ താളത്തിനൊത്ത് തുള്ളുന്നു..!!കാസനോവ പ്രേമിക്കാന്‍ പറയുമ്പോള്‍ പ്രേമിക്കുന്നു..ഫോണ്‍ ചെയ്യാന്‍ പറയുമ്പോള്‍ ഫോണ്‍ ചെയ്യുന്നു..ഒരുമിച്ചു നടക്കാന്‍ പറയുമ്പോള്‍ നടക്കുന്നു..!!!
റോഷന് ആന്‍ഡ്രൂസിന്റെ ഷോട്സ് അ പാരം..!.ബോബി സഞ്ജയ് വളരെ നിരാശപ്പെടുത്തി.

പിന് കുറിപ്പ്: ഈ സിനിമയുടെ ശരിക്കും പേരെന്താ..?? കോണ്ഫിഡെണ്ട് കാസനോവ എന്നുണ്ടോ അതോ കാസനോവ എന്ന് മാത്രമേ ഉള്ളോ…എന്തായാലും കാശ് പോയി…ഇനി പറഞ്ഞിട്ടെന്താ…

ഫാള്‍ ഇന്‍ ട്രാപ്.. ഫാള്‍ ഇന്‍ ട്രാപ് ..ഓഹോഹോ… ഫാള്‍ ഇന്‍ ട്രാപ്….ഓഹോഹോ… ഫാള്‍ ഇന്‍ ട്രാപ്..maneeshhttps://www.blogger.com/profile/15919766878358386608noreply@blogger.comtag:blogger.com,1999:blog-4096402987423365804.post-17175595079928862702012-02-22T13:18:38.051+05:302012-02-22T13:18:38.051+05:30മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന അവ...മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന അവകാശവാദവുമായി 'കാസനോവ' വന്നത് ആദ്യാവസാനം കുറേ സ്റ്റൈലന്‍ ഷോട്ടുകളുമായാണ്. ഉദയനാണ് താരവും നോട്ടുബുക്കുമൊക്കെ ഒരുക്കിയ സംവിധായകന് റോഷന് ആന്‍ഡ്രൂസും എന്റെ വീട് അപ്പൂന്റേം, നോട്ടുബുക്ക്, ട്രാഫിക്ക് തുടങ്ങി വേറിട്ട തിരക്കഥകള്‍ ഒരുക്കിയ ബോബി സഞ്ജയ് ടീമും ഒന്നിക്കുമ്പോള്‍ എന്തെങ്കിലും പുതുമ ആരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ മാത്രം കുറ്റമാണ്. അങ്ങനെയൊരു അവകാശവാദവും അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ചതായി ഓര്‍ക്കുന്നില്ല.

കാസനോവയെന്ന വിളിപ്പേര് സ്വന്തം പേരാക്കിയ നായകന്റെ കഥയാണിത്. പൂക്കച്ചവടക്കാരനാണെങ്കിലും പൂപോലെ ഏതൊരു പെണ്ണിന്റെയും മനസും ഉടലും കവരാന്‍ മാസ്മരിക ശക്തിയുള്ളവന്. ഒരു മോഷണവാര്ത്തയുടെ പിന്നാമ്പുറം തേടി, അതില്‍ തനിക്ക് വേണ്ടവരെ കണ്ടെത്താന്‍ ദുബൈയിലെത്തുകയാണ് അയാള്‍. അവിടെ വീണ്ടും മോഷണ പദ്ധതിയിടുന്ന നാലംഗ യുവാക്കളുടെ സംഘത്തെ ടി.വി ഷോയുടെ പശ്ചാത്തലത്തില്‍ കുടുക്കാനുള്ള ശ്രമമാണ് പിന്നീടങ്ങോട്ട്.

റോഷന് ആന്‍ഡ്രൂസ് ബോബി സഞ്ജയന്മാരെ വെച്ച് ഏറെ കാത്തിരുന്ന പരുവപ്പെടുത്തിയെടുത്തത് ഈ തിരക്കഥ തന്നെയാണോ? സംശയത്തിന് കാരണമുണ്ട്. എന്തെന്നാല്‍ ചിത്രത്തില്‍ അങ്ങനെയൊരു വസ്തുവിന്റെ സാന്നിധ്യമാണ് ഒട്ടും അനുഭവപ്പെടാത്തത്. പക്ഷേ, ബോബി സഞ്ജയ് സഹോദരര്‍ എഴുതിക്കൊടുത്തത് തന്നാലാവുംപടി റോഷന് സാങ്കേതികത്തികവോടെ പകര്‍ത്തിയിട്ടുണ്ട്.

ചിത്രം റിലീസ് ചെയ്ത മണിക്കൂര്‍ മുതല്‍ ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടത് പ്രതീക്ഷകളുടേയും പ്രതീക്ഷാഭംഗത്തിന്റെയും കണക്കുകളാണ്. ആവശ്യമില്ലാത്തത് പ്രതീക്ഷിച്ച് കൂട്ടിയിട്ട് പാവം തിരക്കഥാകൃത്തുക്കളെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ലല്ലോ. അതേസമയം, പറയേണ്ട ചില കാര്യങ്ങള്‍ വേറെയുണ്ട്.

നായകന്റെ നേതൃത്വത്തിലുള്ള ടെലിവിഷന്‍ പ്രോഗ്രാം തന്നെ ആദ്യം കല്ലുകടിയുണ്ടാക്കുന്നത്. ടി വി റിയാലിറ്റി ഷോ തീര്‍ത്തും യുക്തിക്ക് നിരക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ചിലപ്പോള്‍ പ്രേമം അങ്കുരിപ്പിക്കാനുള്ള നൂതനമായ പ്രക്രിയകള്‍ പഴഞ്ചന്മാരില്പ്പെട്ടവര്ക്ക് മനസിലാകാതെ പോയതായിരിക്കും എന്ന് ആശ്വസിക്കാം. കഥയെഴുതിയവര്ക്കും അങ്ങനെ സംശയം തോന്നിയതിനാലാവണം രണ്ടാം പകുതിയിലെ കാസനോവ -സമീറ (ശ്രേയ ശരണ്‍) പ്രണയം പറഞ്ഞുബോധ്യപ്പെടുത്താന്‍ ഒരു മണിക്കൂര്‍ സമയമെടുത്തിട്ടുണ്ട്.

അതുകൊണ്ടു സംഭവിച്ചതെന്തെന്നാല്‍, ആദ്യ പകുതിയില്‍ പറഞ്ഞുവന്ന മോഷണസംഘത്തിന്റെ ഉപകഥ പ്രേക്ഷക മനസില്‍ നിന്ന് ഈ സമയം കൊണ്ട് മാഞ്ഞിരിക്കും. അവസാനം ഫ്ലാഷ് ബാക്ക് കഴിഞ്ഞ് തിരികെയെത്തുമ്പോഴാകും നമ്മള് ഓര്‍ക്കുക, ഓ..ഇതാണല്ലോ ആദ്യം പറഞ്ഞുവന്നതെന്ന്.!!

കഥയും കൃത്യമായ യുക്തിയുമില്ലാത്ത ചിത്രങ്ങള്‍ ആസ്വാദ്യമാവുന്നില്ലേ?, തമിഴ് പടം കണ്ടു വിസിലടിക്കുന്ന മലയാളിക്ക് എന്തുകൊണ്ട് കോടികള്‍ മുടക്കിയ ഈ ചിത്രം അതുപോലെ കണ്ടുകൂടാ എന്നൊരു മറുചോദ്യം പലേടത്തും ഉന്നയിച്ചു കണ്ടു. അതിനുമുണ്ട് ഉത്തരം. മേല്‍പ്പറഞ്ഞ തമിഴ് ചിത്രങ്ങള്‍ക്ക് യുക്തി തൊട്ടുതീണ്ടിയിട്ടുണ്ടാവില്ല. പക്ഷേ, കഥ പറഞ്ഞുപോകുന്നതില്‍ കൃത്യമായ ഒഴുക്കും ഭംഗിയുമുണ്ടാകും. പ്രേക്ഷകനെ പിടിച്ചിരുത്താനും കൃത്യമായി കഥ പിന്തുടരാനും അതുമതി.

ചിത്രം സ്ത്രീവിരുദ്ധമാണോ എന്ന ചര്‍ച്ചയിലും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എല്ലാ മുഖ്യധാരാ ചിത്രങ്ങളും സ്ത്രീ വിരുദ്ധമാണ്, സ്ത്രീകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഭോഗവസ്തുക്കളായി മാത്രമാണ് സിനിമകളില്‍ ചിത്രീകരിക്കപ്പെടുന്നത്. അവയിലൊരണ്ണം മാത്രമാണ് 'കാസനോവ'.

നായക കഥാപാത്രത്തിന് ജീവസ്സേകാന് സംവിധായകനും രചയിതാവിനുമായിട്ടില്ല. സുന്ദരമായ വിഷ്വലുകളുടെ മാറ്റു കൂട്ടാന്‍ ലക്ഷ്മി റായ്, ശ്രേയ തുടങ്ങിയ നായികമാരുടെ സാന്നിധ്യം സഹായിച്ചു എന്നു മാത്രം.

ചുരുക്കത്തില്‍, ബഡ്ജറ്റും മികച്ച താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും നല്ല ലൊക്കേഷനുകളും ഒക്കെ ഒന്നിച്ചുവന്നിട്ടും കൃത്യമായൊരു തിരക്കഥയില്ലാത്തതിനാല്‍ മല എലിയായ അവസ്ഥയിലാണ് 'കാസനോവ'.maneeshhttps://www.blogger.com/profile/15919766878358386608noreply@blogger.comtag:blogger.com,1999:blog-4096402987423365804.post-54443237411283090122012-02-11T17:27:27.072+05:302012-02-11T17:27:27.072+05:30ithilum ethrayo cenemakal irangiyitundu...annonnum...ithilum ethrayo cenemakal irangiyitundu...annonnum arum vyabicharikan irangithirichathu paranju ketilla..pinne pranayathinu prayam oru prasanamalla....pinne muthukizhavanayalum mohanlal nalla nadananu....vere aru cheyyum malayalathil casanovaye?????????subhihttps://www.blogger.com/profile/09382417426407963772noreply@blogger.comtag:blogger.com,1999:blog-4096402987423365804.post-1893694466349637362012-01-29T10:14:24.952+05:302012-01-29T10:14:24.952+05:30മലയാള സിനിമയെ വ്യഭ്യചരിക്കാന് കുറച്ചുപേര്‍ ഇറങ്ങി...മലയാള സിനിമയെ വ്യഭ്യചരിക്കാന് കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ പ്രേക്ഷകരായ നമുക്ക് എന്തുചെയ്യാനൊക്കും?Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com