വെണ്‍ശംഖുപോല്‍

| Posted in | Posted on

0




സുരേഷ് ഗോപിയും ജ്യോതിര്‍മയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെണ്‍ശംഖുപോല്‍ എന്ന ചലച്ചിത്രം തീയറ്ററുകളില്‍ എത്തി. പേരുപോലെ തന്നെ ഒരു ഓഫ് ബീറ്റ് ചിത്രമാണ് ഇത്. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത വെണ്‍ശഖുപോല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ്.ആര്‍. നാരായണ്‍ ആണ്.




ചിത്രം വാസ്തവത്തില്‍ ബോറാണ്. രോഗിയായ നായകന്‍ തന്റെ കുടുംബത്തിനു വേണ്ടി എല്ലാം സഹിക്കുന്ന ചിത്രവും പ്രമേയവും വെറും പഴഞ്ചനാണെന്നു പറയാം. സാധാരണ ഓഫ് ബീറ്റ്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു പോലും അറുബോറായി തോന്നിയ ഒരു ചിത്രമാണ് വെണ്‍ശംഖുപോല്‍.




 ധാരാളം കഥാപാത്രങ്ങളും താരങ്ങളും ഉള്ള ഒരു ചിത്രമാണ് ഇത്. അനൂപ്‌മേനോന്‍, മനോജ് കെ ജയന്‍, മീരാ നന്ദന്‍, മഞ്ചുള, മാസ്റ്റര്‍ ദേവനാരായണന്‍, കൊച്ചുപ്രേമന്‍, സുകുമാരി അങ്ങിനെ പോവുന്നു നീണ്ട നിര. 




സുരേഷ് ഗോപിയുടെ അഭിനയം വളരെ നാടകീയവും ബോറടിപ്പിക്കുന്നതുമായിരുന്നു. കഴിവുറ്റ ആ നടനെ വേണ്ട വിധത്തില്‍ ഉപയോഗിക്കുവാന്‍ സംവിധായകനായിട്ടില്ല എന്നതാണ് വാസ്തവം. ടിപ്പിക്കല്‍ അവാര്‍ഡ് സിനിമയുടെ രീതിയില്‍ അനാവശ്യമായ സ്ഥലങ്ങളില്‍ കവിതകളും മറ്റും കുത്തിക്കറ്റിയതും ചിത്രത്തിന്റെ നല്ല കാഴ്ചയ്ക്ക് വിനയായി. പല സീനുകളും പഴക്കം മണക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ തീയറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. സവിശേഷതകള്‍ ഒന്നുമില്ലാതെ എന്തിനോ വേണ്ടി എടുത്ത ഒരു ചിത്രമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

പ്രിയപ്പെട്ട നാട്ടുകാരേ....

| Posted in | Posted on

0




ഗ്രാമി എന്റെര്‍ടൈന്‍ കമ്പനിയുടെ ബാനറില്‍ ശ്രീജിത്ത് പാലേരി അണിയിച്ചൊരുക്കിയ ചിത്രമാണ് പ്രിയപ്പെട്ട നാട്ടുകാരെ. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഈ ചിത്രം ഒരു പൊളിറ്റിക്കല്‍-ലവ് സ്റ്റോറിയാണ്. സാധാരണ പൊളിറ്റിക്കല്‍ സിനിമയുടെ അതേ ഫ്രയിമില്‍ നിര്‍മ്മിക്കപ്പെട്ടതിനാലാവണം, ആദ്യ ദിനം പോലും തീയറ്ററുകളില്‍ വിരലിലെണ്ണാവുന്ന പ്രേക്ഷകരെ മാത്രമെ കണ്ടെത്താനായുള്ളൂ. 




ഫിലിംസ്റ്റാറിനു ശേഷം കലാഭവന്‍ മണി അവതരിപ്പിക്കുന്ന ദാസന്‍ എന്ന തനി നാടന്‍ സഖാവ് വേഷത്തിനുമൊപ്പം ബാല ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പ്രതിച്ഛായ കൈവരിക്കുന്ന ബാലയുടെ കഥാപാത്രം ഒടുക്കം നല്ലവനായി മാറുന്നു. പൊളിറ്റിക്‌സിലൂടെ അതിന്റെ കുറച്ചുനല്ല വശങ്ങളെക്കൂടി വരച്ചു കാണിക്കാന്‍ എഴുത്തുകാരനായ ടി.കെ. സന്തോഷിന് സാധ്യമായി. ചിത്രത്തിന്റെ സംഭാഷണവും സംവിധാനവും ശ്രീജിത്ത് പാലേരിയാണ്.




 സജീഷ് നായര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ലക്ഷ്മി ശര്‍മ്മ കലാഭവന്‍ മണിയുടെയും മല്ലിക എന്ന റീജ വേണുഗോപാല്‍ ബാലയുടെയും നായികമാരായി എത്തുന്നു. പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട്, സാമാന്യം ഗ്ലാമര്‍ പ്രദര്‍ശനത്തോടെയാണ് ലക്ഷ്മി ശര്‍മ്മ ചിത്രത്തില്‍ വേരൂന്നിയത്. എന്നാല്‍ താന്‍ ഭാവിയില്‍ മലയാളസിനിമയില്‍ കുറച്ചു നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു മാത്രമെ പോവുകയുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന തോന്നലുളവാക്കുന്ന പ്രകടനമാണ് മല്ലികയുടെത്. സാമാന്യം ഒരു പച്ചനാടന്‍ പെണ്‍കൊടിയുടെ ശീലുകള്‍ ആവാഹിക്കുവാനും അത് പ്രേക്ഷകരിലെത്തിക്കുവാനും മല്ലികയ്ക്ക് സാധ്യമായി. ഇത് ആ കലാകാരിയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.




തമിഴകത്തുനിന്നും മലയാളത്തില്‍ ചേക്കേറിയ ബാലയെ മലയാളി കുടുംബങ്ങള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയോ എന്നൊരു സംശയം. പൃഥ്‌വിരാജിനും ജയസൂര്യയ്ക്കും, ഇപ്പോള്‍ ആഞ്ഞ്പിടിച്ച് കേറുന്ന കുഞ്ചാക്കോവിനും ബാല ഒരു ഭീഷണി തന്നെയാണ്.




അജി സരസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയെങ്കിലും സൂപ്പര്‍ ഹിറ്റാക്കാനൊന്നും സാധിച്ചില്ല. മറിച്ച് പ്രേക്ഷകരുടെ മനസ്സില്‍ കുറച്ച് ഇടം പിടിക്കാന്‍ പോലും സാധിച്ചില്ലെന്നു പറയട്ടെ.
സുരാജ്‌ വെഞ്ഞാറമൂട്, മാള, നന്ദു, സുകുമാരി, റോസ്‌ലിന്‍ തുടങ്ങിയ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. എങ്കിലും പൊളിറ്റിക്കല്‍ ചിത്രമായതിനാലും മുന്‍പ് ഇത്തരം ചിത്രങ്ങള്‍ കണ്ടു മടുത്തതിനാലുമാവണം പ്രേക്ഷകര്‍ ഈ ചിത്രത്തെ പാടെ കയ്യൊഴിഞ്ഞ മട്ടാണ്. ചിത്രത്തിന്റെ ഭാവി കണ്ടറിയണം.

കഥയിലെ നായിക

| Posted in | Posted on

0




വിന്റര്‍ഗ്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് സംവിധാനം ചെയ്ത സിനിമയാണ് കഥയിലെ നായിക.  ഉര്‍വ്വശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാതെ തീയറ്ററുകളില്‍ ഓടുന്നു. സാമ്പത്തികമായി വലിയ നേട്ടങ്ങളൊന്നും ഈ ചിത്രത്തിന് അവകാശപ്പെടാനുണ്ടാവില്ല എന്ന് തീയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ എണ്ണം വെളിപ്പെടുത്തുന്നു.


മമ്മി ആന്റ് മീ, സകുടുംബം ശ്യാമള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി അവതരിപ്പിച്ച മുഴുനീളകഥാപാത്ര സിനിമയാണ് കഥയിലെ നായിക. വാസ്തവത്തില്‍ കോര്‍പ്പറേഷന്‍ സെക്കന്റ്ഗ്രേഡ് ഓഫീസറായുള്ള ഉര്‍വ്വശിയുടെ കഥാപാത്രത്തിന് നല്ല കല്ല്യാണങ്ങള്‍ നടത്തിക്കൊടുക്കുന്ന ഒരു ജോലികൂടെ സംവിധായകന്‍ ഏല്പിച്ചിട്ടുണ്ട്. കുടുംബ പ്രാരാബ്ധത്തിനിടയിലൂടെ അവര്‍ കുറച്ചു സാമൂഹ്യ സേവനത്തിനുകൂടെ മുതിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ മനഃപൂര്‍വ്വം ചെയ്തതുപോലെ തോന്നിക്കുന്നു കാര്യങ്ങള്‍.


ഏതൊരു മിമിക്രിക്കാരന്റെയും ചിരകാല അഭിലാഷമായിരിക്കും ഒരു സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക. പ്രത്യേകിച്ച് നായകപ്രാധാന്യമുള്ളത്.  കലാഭവന്‍ പ്രജോദ് ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ സാമാന്യം ഭംഗിയോടെ അവതരിപ്പിച്ചു. ഒരു മിമിക്രിക്കാരനായതിനാല്‍ മറ്റു മുന്‍കാല മിമിക്രിനടന്മാരെപ്പോലെ തന്റെതായ ഒരു രീതി കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും കഥയിലെ നായിക, പ്രജോദിന് മലയാളസിനിമയില്‍ സാമാന്യം നല്ല പ്രാധാന്യമുള്ള റോളുകള്‍ക്ക് കാരണമായി തീരുമെന്നതില്‍ ഒരു സംശയവുമില്ല.


മലയാളത്തിലെ അമ്മമാരായ കെ.പി.എ.സിയും, സുകുമാരിയും തന്മയിത്വത്തോടെ അവരുടെ റോളുകള്‍ ഭംഗിയായി ചെയ്തു. തുടക്കത്തില്‍ മാത്രമാണെങ്കിലും അംബിക ചേച്ചിയും ഒരമ്മയുടെ ഭാഗം അഭിനയിച്ചു. വലിയൊരു കുഴപ്പമില്ലാതെ, ഒരു സാധാരണ ചിത്രമായി മാത്രമെ ഇതിനെ കാണുവാനൊക്കുകയുള്ളൂ. ഉര്‍വ്വശി എന്ന കഴിവുറ്റ നടിയെ മാറ്റി നിര്‍ത്തിയാല്‍ ചിത്രം ശൂന്യമാണ് എന്നതും മറ്റൊരു പരമാര്‍ത്ഥം.


കോഴിക്കോട്ടുകാരനായ തേജ് മെര്‍വിന്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. സാധാരണ ഗാനങ്ങള്‍ എന്നതല്ലാതെ സൂപ്പര്‍ഹിറ്റ് ഗാനത്തിനുള്ള സാധ്യത ഈ ചിത്രത്തിലില്ല. സിനോജിന്റെ കഥ, തിരക്കഥയില്‍ വിരിഞ്ഞ ഈ ചിത്രത്തില്‍ റോമ നായികാവേഷമണിയുന്നു. കൂടാതെ സുരാജ് വെഞ്ഞാറമൂട് സാമാന്യം നല്ലൊരു വേഷത്തില്‍ നല്ല അഭിനയമാണ് ഇതില്‍ കാഴ്ചവെച്ചിരിക്കുന്നത്. സിനിമ കണ്ടിരിക്കാം എന്നതല്ലാതെ ഒരുതരത്തിലുമുള്ള സവിശേഷതകള്‍ ഇല്ലാത്ത ഒരു ചിത്രമാണ് കഥയിലെ നായിക.  ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിച്ച ചിത്രമായതിനാല്‍ നിര്‍മ്മാതാവിന് കനത്ത നഷ്ടം ഉണ്ടാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം...

നിന്നിഷ്ടം എന്നിഷ്ടം

| Posted in | Posted on

0




നിന്നിഷ്ടം എന്നിഷ്ടം-രണ്ട്; പക്ഷേ, പ്രേക്ഷകനിഷ്ടമല്ല


ഇതാണ് സത്യം. എന്നിഷ്ടമോ നിന്നിഷ്ടമോ ഇല്ലാത്തതാണ് ഈയിടെ പുറത്തിറങ്ങിയ 'എന്നിഷ്ടം നിന്നിഷ്ടം- 2 എന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകന്റെ അഭിപ്രായം.


വര്‍ഷം 1986. ആലപ്പി അഷറഫ് പ്രിയദര്‍ശന്റെ രചനയില്‍ ഒരു സിനിമ ചെയ്യുന്നു- നിന്നിഷ്ടം എന്നിഷ്ടം. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ ശാലിനി എന്ന കഥാപാത്രമായി നടി പ്രിയയും കാക്കാത്തിയമ്മയായി സുകുമാരിയും രാമകൃഷ്ണപ്പിള്ളയായി മുകേഷും പിന്നെ മലയാളത്തിന്റെ മികച്ച നടീനടന്മാരായ മാള അരവിന്ദന്‍, ബോബി കൊട്ടാരക്കര, കുതിരവട്ടം പപ്പു, പൂജപ്പുര രവി, ശങ്കരാടി, ജഗതിശ്രീകുമാര്‍ എന്നു വേണ്ട നല്ലൊരു നീണ്ട നിരയുണ്ട് ചിത്രത്തില്‍. 


വര്‍ഷങ്ങള്‍ക്ക് ശേഷം ആലപ്പി അഷറഫ് തന്നെ വീണ്ടും നിന്നിഷ്ടം എന്നിഷ്ടം- രണ്ട് നിര്‍മ്മിച്ചു. കഷ്ടം. ഒരു രതിനിര്‍വ്വേദം കളക്ഷന്‍ സമ്പാദിച്ചെന്നു കരുതി വീണ്ടും ഇത്തരം സാഹസത്തിന് മുതിര്‍ന്ന അഷറഫ് ഇക്കാക്കയ്ക്ക് പിഴച്ചു. പടം ശരിക്കുപറഞ്ഞാല്‍ സഹിക്കാന്‍ പറ്റില്ല. സുരേഷ് എന്ന പുതുമുഖനടന്‍ മോഹന്‍ലാല്‍ അഭിനയിച്ച ശ്രീകുമാര്‍ എന്ന കഥാപാത്രത്തിന്റെ അതേ പേരില്‍ മരുമകനായി വീണ്ടും പഴയകാലസിനിമ പോലെ ശ്രീപത്മനാഭ നടയില്‍ എത്തിച്ചേരുന്നു. 


വാസ്തവത്തില്‍ കഥാ തന്തു എന്ന് പ്രത്യേകിച്ച് എടുത്തു പറയാന്‍ ഒന്നും സിനിമയില്‍ ഇല്ല. ചിത്രത്തിന് മിഴിവേകാനുള്ള ഒന്നും സിനിമയില്‍ ഇല്ല. ചുരുങ്ങിയ പക്ഷം, പഴയകാലത്ത് ഹിറ്റായ ഗാനമെങ്കിലും ആലപ്പി അഷറഫിന് നന്നായി ചിത്രീകരിക്കാമായിരുന്നു. ചില ഗാനരംഗങ്ങള്‍ കാണുമ്പോള്‍ ഇതിലും ഭേദം മലയാളത്തില്‍ സമീപകാലത്തിറങ്ങിയ 'കൂതറ ആല്‍ബം' ആണ്  എന്ന് തോന്നിപ്പോവുന്നു. ഈ സിനിമ കാണാന്‍ ചെല്ലുന്നവര്‍ കുറച്ചൊന്നുമല്ല നിരാശരാവുന്നത്. 


മലയാള സിനിമയെ ഇതുപോലെ എന്തിനാണാവോ വീണ്ടും കൊല്ലാക്കൊല ചെയ്യുന്നത്. സമീപകാലത്തിറങ്ങിയ 'സോള്‍ട്ട് ആന്റ് പെപ്പര്‍' മാസങ്ങളായിട്ടും തീയറ്റര്‍ വിട്ടിട്ടില്ല. മലയാളസിനിമ പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നുവരുമെന്ന പ്രതീക്ഷകള്‍ ജനിക്കുമ്പോഴേക്കും ഇത്തരത്തിലുള്ള 'ഡൂക്കിലി' ചിത്രങ്ങള്‍ നിലവില്‍ തീയറ്ററില്‍ കയറുന്ന പ്രേക്ഷകനെക്കൂടി ഇല്ലാതാക്കുമോ..?

മലയാളി പ്രേക്ഷകരെ ഇങ്ങനെ ചതിക്കണോ..?

| Posted in | Posted on

0


സ്ഥലം: പാലക്കാട് അരോമ തീയറ്റര്‍




ഇന്ന് കാലത്ത് പാലക്കാട് അരോമയില്‍ സിങ്കക്കോട്ടൈ സിനിമ റിലീസ് ചെയ്തതു തന്നെ കാണാന്‍ പ്രേക്ഷകര്‍ ഓടിയെത്തി. അര്‍ജുനും സ്‌നേഹയുമൊക്കെ പോസ്റ്ററില്‍ നിറഞ്ഞു നിന്നു. പാവം പാലക്കാട്ടുകാര്‍. പൊതുവെ അവര്‍ക്ക് തമിഴ് സിനിമയോട് ഇത്തിരി കമ്പം കൂടുതലാണ്. അവര്‍ അതു പ്രതീക്ഷിച്ച് ഓടിയെത്തി. പടം തുടങ്ങി. അപ്പോഴല്ലെ സംഗതി പിടികിട്ടിയത്...


ഇത് നമ്മുടെ തെങ്കാശിപട്ടണം.  ഒരു കാലത്ത് മലയാളക്കരയില്‍ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായ കരിഞ്ഞ ലാലിന്റെ പടം. നോക്കണേ.....മലയാളി പ്രേക്ഷകരെ സിനിമാക്കാര്‍ എത്ര തരം താഴ്ന്ന രീതിയില്‍ കണ്ടത്...


ഈ ചിത്രം തന്നെ ശരത്കുമാര്‍ അഭിനയിച്ച് തെങ്കാശിപട്ടണം എന്ന പേരിലുള്ള തമിഴ്പടം പുറത്തു വന്നിരുന്നു. ആ പടവും കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടതും സാമാന്യം കളക്ഷന്‍ ഉണ്ടാക്കിയതുമാണ്. എന്നിട്ട് ഇതേ ചിത്രം തെലുങ്കില്‍ അര്‍ജുനും സ്‌നേഹയുമൊക്കെയായി ആരോ റീമെയ്ക്ക് നടത്തിയിരുന്നു. അതേ ചിത്രത്തിനെ വീണ്ടും തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് വീണ്ടും കേരളത്തില്‍ 'സിങ്കക്കോട്ടൈ' എന്ന പേരില്‍.
കഷ്ടം ! മലയാളി പ്രേക്ഷകര്‍ ഈ സിനിമ ഇനി എത്ര തവണകൂടി സഹിക്കണം...?
എന്തായാലും പാലക്കാട്ടെ തീയറ്ററില്‍ നിന്നും ജനം കൂട്ടത്തോടെ പ്രശ്‌നമുണ്ടാക്കി. നിവര്‍ത്തിയില്ലാതെ തിയറ്റര്‍ ഉടമകള്‍ ആളുകളുടെ രൂപ തിരിച്ചുകൊടുത്തു എന്നതാണ് അറിവ്.
ഇത്തരം കുത്തഴിഞ്ഞ ഡിസ്ട്രിബ്യൂഷന്‍ രീതിയെ ശക്തമായി നേരിടേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.
എന്തായാലും പാലക്കാട്ടെ ചുണക്കുട്ടന്മാര്‍ രൂപ തന്നില്ലെങ്കില്‍ തീയറ്റര്‍ അടിച്ചുപൊളിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍....രൂപ നല്‍കി. ഇനി കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ എന്തായിരിക്കും അവസ്ഥ.
പുതീയ പടമാണെന്ന് ധരിച്ച് കയറിയ മലയാളികള്‍ 'ഫൂള്‍' ആയി പുറത്തിറങ്ങും....കഷ്ടം...കഷ്ടം....

ദൈവത്തിരുമകള്‍-വീണ്ടും ഹോളിവുഡ് മോഷണം

| Posted in | Posted on

2







സിനിമകള്‍ യഥേഷ്ടം കോപ്പി ചെയ്യുന്ന കാലം....മലയാളത്തിലും വിവിധ ഭാഷകളിലും ഇതൊരു ശീലമാക്കിയിട്ട് വര്‍ഷങ്ങളായി. ഏറ്റവും പുതീയ ഒരു കോപ്പി ചിത്രം...

'ദൈവത്തിരുമകള്‍'

ഈ ലിങ്ക് നോക്കുക....സിനിമ കണ്ടവര്‍ വിലയിരുത്തുക...